ഹാർദിക് പട്ടേലിന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്
പട്ടേല്‍ സമുദായ സംവരണം, കാര്‍ഷിക കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം
പട്ടേല്‍ വിഭാഗത്തിനുള്ള സംവരണം ആവശ്യപ്പെട്ട് പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക്. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അഹമദാബാദിലെ സ്വന്തം വീടാണ് സമര വേദി. പട്ടേല്‍ സമുദായ സംവരണം, കാര്‍ഷിക കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങളില്‍ അനുകൂല പ്രതികരണം സര്‍ക്കാരില്‍ നിന്നുണ്ടാകും വരെ സമരം തുടരാനാണ് തീരുമാനം.
ആരോഗ്യനില മോശമാകുന്നു എന്ന ഡോക്ടറുടെ അറിയിപ്പിന് പിന്നാലെ ഇന്നലെ ഹാര്‍ദിക്ക് വില്‍പത്രം തയ്യാറാക്കി. മാതാപിതാക്കള്‍ക്കും സഹോദരിക്കും 2015ലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 14 യുവാക്കള്‍ക്കും ഗോസംരക്ഷണ കേന്ദ്രത്തിനുമായാണ് സമ്പാദ്യം ഭാഗിച്ചത്. ബാങ്കിലുള്ള 20,000 രൂപ മാതാപിതാക്കള്‍ക്കും ബാക്കി ഗോസംരക്ഷണ കേന്ദ്രത്തിനുമാണ് നല്‍കുക. ഇന്‍ഷുറന്‍സ് തുക, അച്ചടി പുരോഗമിക്കുന്ന പുസ്തകമായ ഹൂ ടുക്ക് മൈ ജോബിന്റെ വരുമാനം, കാര്‍ വിറ്റ് ലഭിക്കുന്ന തുക എന്നിവയാണ് മറ്റ് സമ്പാദ്യങ്ങള്‍. കണ്ണുകള്‍ ദാനം ചെയ്യണമെന്നും വില്‍പത്രത്തിലുണ്ട്.
ये à¤à¥€ पà¥�ें- പട്ടേല്‍ സംവരണം: ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി
തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, ആർ.ജെ.ഡി തുടങ്ങി വിവിധ പാർട്ടികളുടെ നേതാക്കൾ ഹാർദിക്കിനെ സന്തർശിച്ചെങ്കിലും ഗുജറാത്ത് ഭരണകക്ഷിയായ ബി,ജെ.പി യുടെ നേതാക്കളാരും തന്നെ ഹാർദികിനെ വന്ന് കാണുകയോ പ്രശ്ന പുരോഗമനത്തെക്കുറിച്ച് ചർചകൾ നടത്തുകയോ ചെയ്തിട്ടില്ല.
ഹിന്തുസ്ഥാനി അവാമി മോർച പാർട്ടി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, ഗുജറാത്ത് പ്രതിപക്ഷ നേതാവ് പരീഷ് ധനാനി എന്നിവർ ഹാർദിക്കിന് പിൻതുണയർപ്പിച്ച് മുന്നോട്ട് വന്നിരുന്നു.