രഞ്ജന്‍ ഗഗോയ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഔദ്യോഗിക കാലവാധി അടുത്തമാസം രണ്ടിന് അവസാനിക്കും, മൂന്നിന് തന്നെ ജസ്റ്റിസ് രജ്ഞന്‍ ഗഗോയ് ചുമതലയേല്‍ക്കും

Update: 2018-09-13 16:02 GMT
Advertising

ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചു. നിയമന ശിപാര്‍ശക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചയുടന്‍ രഞ്ജന്‍ ഗഗോയ് ചുമതല ഏല്‍ക്കും.

സുപ്രീം കോടതിയുടെ 46 ആമത്തെ ചീഫ് ജസറ്റിസായാണ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ചുമതലയേല്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഔദ്യോഗിക കാലവാധി അടുത്തമാസം രണ്ടിന് അവസാനിക്കും, മൂന്നിന് തന്നെ ജസ്റ്റിസ് രജ്ഞന്‍ ഗഗോയ് ചുമതലയേല്‍ക്കും. 2019 നവംബര്‍ പതിനേഴ് വരെ ഗഗോയിക്ക് പരമോന്നത കോടതിയുടെ ചീഫ് ജസറ്റിസ് പദവിയില്‍ തുടരാനാകും.

അസമില്‍ നിന്നുള്ള ജസ്റ്റിസ് ഗൊഗോയ് 2001ലാണ് ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായത്. പഞ്ചാബ് ഹരിയാണ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരിക്കേ 2012 ഏപ്രിലിലാണ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകന്‍ കൂടിയാണ്.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് ജനുവരിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരിലൊരാണ് രജ്ഞന്‍ ഗഗോയ്. ഈ സാഹചര്യത്തില്‍ ഗഗോയിയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്റെ പിന്‍ഗാമിയായി ശിപാര്‍ശ ചെയ്യുമോ എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇവ അസ്ഥനത്താക്കി കഴിഞ്ഞമാസം അവസാനമാണ് ചിഫ് ജസ്റ്റിസ് ദീപക് മിശ്ര ഗഗോയിക്കായുള്ള ശിപാര്‍ശ കേന്ദ്രത്തിനയച്ചത്.

Tags:    

Similar News