ജാമ്യാപേക്ഷകളില്‍ ഇഴകീറി പരിശോധന വേണ്ടതില്ലെന്ന് സുപ്രീംകോടതി

പ്രതിക്ക് സമൂഹത്തില്‍ സ്വാധീനമുണ്ടോ , സാക്ഷികളെ സ്വാധിനീക്കാനും ഭീഷണിപ്പെടുത്താനും ഇടയുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കണം

Update: 2018-09-18 14:22 GMT
Advertising

ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതികള്‍ കേസിന്റെ വിശദാംശങ്ങള്‍ ഇഴ കീറി പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതിയെന്നും സുപ്രീം കോടതി പറഞ്ഞു.

ഒരു കൊലക്കേസ് പ്രതിക്ക് ഒഡീഷ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കികൊണ്ടാണ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, മോഹന്‍‌ എം ശാന്തന ഗൌഡര്‍‌ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിക്ക് സമൂഹത്തില്‍ സ്വാധീനമുണ്ടോ , സാക്ഷികളെ സ്വാധിനീക്കാനും ഭീഷണിപ്പെടുത്താനും ഇടയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.

എന്നാല്‍ പ്രതിക്ക് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നത് പരിശോധിക്കണ്ടതില്ലെന്നും സുപ്രീംകോടതി ‌ചൂണ്ടിക്കാട്ടി.

Tags:    

Similar News