കത്‍വ സമര നായകന്‍ താലിബ് ഹുസെെന് ജാമ്യം
കത്‍വ വിഷയത്തിൽ കുറ്റക്കാർക്കിതിരായ നിയമപോരാട്ടത്തിൽ മുന്നിൽ നിന്ന് പോരാടിയതിനെ തുടര്‍ന്ന് വിവിധ വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു
കത്‍വ സംഭവം പുറംലോകത്ത് എത്തിച്ചതിന് കള്ളക്കേസിൽ കുടുക്കി തടവിലടപ്പെട്ട മനുഷ്യവകാശ പ്രവര്‍ത്തന് ജാമ്യം. ജമ്മു-കശ്മീരിലെ കത്‍വയില്‍, പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയത് കൊലപ്പെടുത്തിയവർക്കെതിരായ നിയമപോരാട്ടത്തിൽ പങ്കെടുത്ത അഭിഭാഷകനും മനുഷ്യവകാശ പ്രവർത്തകനുമായ താലിബ് ഹുസെെനാണ് ജാമ്യം ലഭിച്ചത്. ജയിലിൽ കടുത്ത പീഡനങ്ങൾക്കും ഭീഷണിക്കും താലിബ് വിധേയമായതായി മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.
പീഡനാരോപണത്തെ തുടർന്ന് ജൂലെെ 31 നാണ് ജമ്മു-കാശ്മിർ സാംബ പോലിസ് താലിബിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പോലീസ് ഭാഷ്യത്തിൽ വെെരുദ്ധ്യങ്ങൾ ഉണ്ടായിരുന്നതായി അഭിഭാഷക-മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.
കത്‍വ വിഷയത്തിൽ കുറ്റക്കാർക്കിതിരായ നിയമപോരാട്ടത്തിൽ മുന്നിൽ നില്‍ക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്ത താലിബ് ഹുസെെന് നേരത്തെ വിവിധ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിൽ നിന്നും ഭീഷണി നേരിട്ടിരുന്നു.