ഇന്ത്യയുടെ ലേഡി ഷെര്‍ലെക്ക് ഹോംസ് തന്റെ കരിയറിലെ ഏറ്റവും കഠിനമായ കേസിനെക്കുറിച്ച് പറയുന്നു 

രജനി ഡിറ്റക്ടീവ് സർവീസസ് എന്ന കുറ്റാന്വേഷണ ഏജൻസിയുടെ അമരക്കാരിയാണ് രജനി.

Update: 2018-11-01 06:37 GMT
Advertising

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് രജനി പണ്ഡിറ്റ്. ലേഡി ഷെര്‍ലെക് ഹോംസ് എന്നൊരു വിശേഷണം കൂടിയുണ്ട് അവര്‍ക്ക്. കുറ്റാന്വേഷണ രംഗത്തെ രജനിയുടെ മികവ് പല കേസുകളും തെളിയിക്കുന്നതിന് സഹായകമായിട്ടുണ്ട്. ഇതിനോടകം 80,000 കേസുകള്‍ രജനി തെളിയിച്ചിട്ടുണ്ട്. രണ്ട് പുസ്തകങ്ങള്‍ എഴുതി, എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകള്‍, നിരവധി ലേഖനങ്ങള്‍...രജനിയുടെ നേട്ടങ്ങള്‍ ഇങ്ങിനെ പോകുന്നു. രജനി ഡിറ്റക്ടീവ് സർവീസസ് എന്ന കുറ്റാന്വേഷണ ഏജൻസിയുടെ അമരക്കാരിയാണ് രജനി. തന്റെ കുറ്റാന്വേഷണ ജീവിതത്തിന്റെ സംഭവബഹുലമായ കഥ പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ രജനി പണ്ഡിറ്റ്.

കോളേജ് കാലത്ത് ഞാന്‍ എന്റെ ആദ്യത്തെ കേസ് തെളിയിക്കുന്നത്. അന്ന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്ലെർക്കായി പാർട്ട് ടൈം ജോലി നോക്കിയിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവരുടെ വീട്ടിൽ സ്ഥിരമായി മോഷണം നടക്കാറുണ്ടെന്നും മരുമകളെ തനിക്ക് സംശയമുണ്ടെന്നും പറഞ്ഞു. പക്ഷെ അവരുടെ കയ്യിൽ തെളിവില്ല. ഇത് ഞാൻ തെളിയിച്ച് തരാമെന്ന് അവർക്ക് ഉറപ്പ് കൊടുത്തു. അവരുടെ വീടോ ചുറ്റുപാടോ ഒന്നും എനിക്ക് അപ്പോൾ അറിയില്ലായിരുന്നു, പക്ഷേ ഞാൻ വാക്ക് കൊടുത്തു. കേസ് തെളിഞ്ഞു ആദ്യത്തെ കേസ് ഏറ്റെടുത്തതിന് ശേഷം ഞാൻ അവരുടെ വീടും പരിസരവും സൂഷ്മമായി നിരീക്ഷിച്ചു. ചെറുപ്പം മുതൽ ഈ ശീലം എനിക്കുണ്ടായിരുന്നു. ദിവസങ്ങളോളം വീട്ടിൽ ആരുമില്ലാത്ത സമയത്ത് ചുറ്റുപാടും നിരീക്ഷിച്ച് നടന്നു. ഒടുവിൽ കുറ്റവാളി അവരുടെ മരുമകളല്ല മകൻ തന്നെയാണെന്ന് തെളിയുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ അവൻ കുറ്റം സമ്മതിക്കുകയും ചെയ്തു. അങ്ങനെ 22ാംമത്തെ വയസിലാണ് ഞാൻ ആദ്യമായി കുറ്റാന്വേഷകയാകുന്നത്.

ഇരുപത്തിയഞ്ചാമത്തെ വയസിലാണ് സ്വന്തമായി ഡിറ്റക്ടീവ് ഏജൻസി ആരംഭിക്കുന്നത്. ആദ്യമൊക്കെ അച്ഛൻ പിന്തിരിപ്പിക്കാൻ നോക്കി, പക്ഷെ പിന്നീട് പിന്തുണ നൽകി കൂടെ നിന്നു. കൊലപാതകക്കുറ്റം ജീവിതത്തിൽ നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ ഒരു കൊലപാതകത്തിന്റെ അന്വേഷണത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് രജനി. ഒരു പിതാവും മകനുമാണ് കൊല്ലപ്പെട്ടത്. പക്ഷെ ചെയ്തതാരാണെന്നതിന് യാതൊരു തെളിവും അവശേഷിക്കുന്നില്ല. ഭർത്താവിനെയും മകനെയും കൊന്നുവെന്ന് സംശയിക്കുന്ന സ്ത്രീയുടെ വീട്ടിൽ ആറുമാസം വീട്ടുജോലിക്കാരുടെ വേഷത്തിൽ നിൽക്കേണ്ടി വന്നു ആ കേസ് തെളിയിക്കാൻ. അവരുടെ വിശ്വാസ്യത പിടിച്ചുപറ്റി. ഇതിനിടെ അവർക്ക് എന്റെ മേലെ ചില സംശയങ്ങൾ വന്നു. ഞാൻ വീടിന് പുറത്ത് പോകുന്നത് അവർ വിലക്കി. വാടകക്കൊലയാളി ഒരു ദിവസം അവർ ഭർത്താവിനേയും മകനെയും കൊലപ്പെടുത്താൻ ഏർപ്പെടുത്തിയ വാടകക്കൊലയാളി വീട്ടിൽ വന്നു. അപകടം മനസിലാക്കിയ ഞാൻ അവസരം മുതലാക്കി. എന്ററ കാലിൽ കത്തികൊണ്ട് വരിഞ്ഞ് ആഴത്തിൽ മുറിവുണ്ടാക്കി. മരുന്ന് വച്ചുകെട്ടണമെന്ന് പറഞ്ഞ് പുറത്തിറങ്ങി. എസ്ടിഡി ബൂത്തിൽ ചെന്ന് ക്ലൈന്റിനെ വിളിച്ചു പൊലീസിനേയും കൂട്ടിയെത്താൻ പറഞ്ഞു. ഒടുവിൽ പോലീസെത്തി അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാമുകനുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ അവർ ഭർത്താവിനേയും മകനെയും കൊലപ്പെടുത്തുകയായിരുന്നു.

സംഭവബഹുലമായ ജോലിക്കിടയില്‍ നിരവധി ഭീഷണികള്‍ നേരിട്ടുണ്ട്. പക്ഷേ ഞാനെന്റെ ജോലി വൃത്തിയായി ചെയ്യാനാണ് ശ്രമിച്ചതെന്നും രജനി പറയുന്നു.

“I was in college when I solved my first case. I worked part time in my first-year as an office clerk. A woman who I...

Posted by Humans of Bombay on Tuesday, October 30, 2018
Tags:    

Similar News