ശശി തരൂരിനെ കൊലപാതകിയെന്ന് വിളിച്ചു; വെട്ടിലായി കേന്ദ്രമന്ത്രി
അടുത്ത 48 മണിക്കൂറിനകം നിരുപാധികം മാപ്പ് പറഞ്ഞില്ലങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തരൂര്‍ പറഞ്ഞു.
എം.പി ശശി തരൂരിനെ കൊലപാതകി എന്ന് വിളിച്ചതിന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദിനെതിരെ കോടതി നോട്ടീസ് അയച്ചു. ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തിൽ സംസാരിച്ച മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തരൂർ നോട്ടീസ് അയച്ചിരിക്കുന്നത്.
എതിരാളികളോട് കള്ളവും, വിദ്വേഷവും ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരു നിയമ മന്ത്രിയിൽ നിന്ന് ജനങ്ങൾ എങ്ങനെയാണ് നീതിയും ജനാധിപത്യ മുല്യങ്ങളും പ്രതീക്ഷിക്കുകയെന്നും ശശി തരൂർ ചോദിച്ചു.
സുനന്ദ പുഷ്കർ കേസിൽ കോടതിയോ പ്രോസിക്ക്യൂഷനോ തനിക്കെതിരിൽ ഒരു കുറ്റവും ആരോപിച്ചിട്ടില്ല. അന്വേഷണത്തിന്റെ തുടക്കം മുതൽ സർവ പിന്തുണയും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പൊലീസ് ചാർജ് ഷീറ്റിൽ പോലും ശശി തരൂർ കുറ്റക്കാരനാണെന്ന് പറയുന്നില്ല. ഇതാണ് വസ്തുത എന്നിരിക്കെ, കേന്ദ്രമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണന്ന് തരൂർ പറഞ്ഞു. അടുത്ത 48 മണിക്കൂറിനകം നിരുപാധികം മാപ്പ് പറഞ്ഞില്ലങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
2014 ജനുവരി 17ന് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകറനെ ഡൽഹിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.