നീരവ് മോദിയുടെ ദുബെയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
നീരവ് മോദിയുടെ സ്വന്തം പേരിലും ഫയര്‍സ്റ്റാര്‍ ഡയമണ്ട് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്നവയാണ് സ്വത്തുക്കള്‍.
Update: 2018-11-07 01:08 GMT
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ദുബെയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആകെ 56 കോടി വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. നീരവ് മോദിയുടെ സ്വന്തം പേരിലും ഫയര്‍സ്റ്റാര്‍ ഡയമണ്ട് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്നവയാണ് സ്വത്തുക്കള്‍. കഴിഞ്ഞ മാസം നീരവിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പേരിലുള്ള 637 കോടി രൂപയുടെ വസ്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. വിദേശ രാജ്യത്തുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിന്റെ നിയമസാധുതക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈ കോടതിയെ സമീപിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദി ഇപ്പോള്‍ ഒളിവിലാണ്.