‘ശുഭ് ദീവാലി’; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ ആശംസ നേര്‍ന്ന് യു.എ.ഇ

ഹിന്ദിയിലും ഇംഗ്ലീഷിലും ആശംസ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി മോദി അറബിയിലും ഇംഗ്ലീഷിലും റീട്വീറ്റ് ചെയ്തു.

Update: 2018-11-07 20:52 GMT
Advertising

ഇന്ത്യക്കാർക്ക് ദീപാവലി ആശംസ നേര്‍ന്ന് യു.എ.ഇ വൈസ്
പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ ഭരണാധികാരിയുടെ ഹിന്ദിയിലുള്ള ട്വീറ്റിന്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറബിയിലാണ് മറുപടി നല്‍കിയത്.

നരേന്ദ്രമോദിക്കും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യു.എ.ഇയിലെ ജനങ്ങൾക്ക് വേണ്ടി താൻ സന്തോഷകരമായ ഉത്സവം ആശംസിക്കുന്നു എന്നാണ് ശൈഖ് മുഹമ്മദ് മോദിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ഇംഗ്ലീഷിലും ആശംസ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് മോദി അറബിയിലും ഇംഗ്ലീഷിലും റീട്വീറ്റ് ചെയ്തത്.

'ശൈഖ് മുഹമ്മദ്, താങ്കൾക്കും സന്തോഷത്തിൻറ ദീപാവലി ആശംസിക്കുന്നു' എന്നായിരുന്നു റീട്വീറ്റ്. ഇന്ത്യ-യു.എ.ഇ ബന്ധം സമ്പുഷ്ടമാക്കുന്നതിനുള്ള താങ്കളുടെ വ്യക്തിപരമായ പ്രതിജ്ഞാബദ്ധത നമ്മുടെ ഉഭയകക്ഷി ധാരണകളെ കൂടുതൽ ശക്തമാക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

Full View

ഇരുവരുടെയും സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. #UAEDiwali എന്ന ഹാഷ് ടാഗിൽ ആയിരക്കണക്കിന് യു.എ.ഇ പൗരന്മാരും ദീപാവലി ആശംസ നേർന്നു.

Tags:    

Similar News