റഫാലില്‍ കേന്ദ്രം വിവരങ്ങള്‍ മറച്ച് വെക്കുന്നുവെന്ന് കോണ്‍ഗ്രസ്

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതില്‍ അധികം വിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

Update: 2018-11-14 03:19 GMT
Advertising

റഫാലില്‍ കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ച് വക്കുകയാണെന്ന് കോണ്‍ഗ്രസ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് നാമമാത്ര വിവരങ്ങള്‍ മാത്രം. വിഷയം ഉന്നയിച്ച് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കാണ് കോണ്‍ഗ്രസ് നീക്കം.

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതില്‍ അധികം വിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായി വിലപേശല്‍ ആരംഭിക്കുന്നതിന് മുന്‍പേ പ്രധാനമന്ത്രി രാജ്യത്ത് പ്രഖ്യാപനം നടത്തി. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്. 2013ലെ ഡിഫെന്‍സ് പ്രൊക്യുയര്‍മെന്റ് പ്രൊസീജറിലെ ഓഫ് സെറ്റ് ഇടപാടുകള്‍ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ചട്ടം ഭേദഗതി വരുത്തി. ഇത് എന്തിനായിരുന്നു.

വിമാനങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയോട് ചര്‍ച്ച നടത്തിയിരുന്നോ എന്നും ഇല്ലെങ്കില്‍ ഇത് ചട്ടലംഘനമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ തെളിവ് പുറത്ത് വിടണം.

യു.പി.എ കാലത്തേക്കാള്‍ എന്തുകൊണ്ടാണ് വിമാനവില വര്‍ധിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെടുന്നു.

വിഷയം ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്തി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ വിഷയം ഉന്നയിക്കും. പ്രതിഷേധം സംബന്ധിച്ച കൂടിയാലോചനക്കായി ഈ മാസം 22ന് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News