ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ഹൈസിസ് എന്ന് വിളിക്കുന്ന ഉപഗ്രഹം 9.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറിയില്‍ നിന്നാണ് വിക്ഷേപിച്ചത്.

Update: 2018-11-29 06:47 GMT
Advertising

ഇന്ത്യയുടെ അതിനൂതന ഭൌമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.

ഇന്ന് രാവിലെ 9.57നാണ് ഹൈസിസ് ലക്ഷ്യത്തിലേക്ക് കുതിച്ചുയര്‍ന്നത്. പി.എസ്.എല്‍,വി 43ലായിരുന്നു വിക്ഷേപണം. ഭൂമിയില്‍ നിന്ന് 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് 360 കിലോ ഭാരമുള്ള ഹൈസിസിന്റെ കുതിപ്പ്.

ഹൈപ്പര്‍ സ്പെക്ട്രല്‍ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം. കൃഷി, വനസംരക്ഷണം, എണ്ണപര്യവേക്ഷണം, സൈനിക ആവശ്യങ്ങള്‍ എന്നീ രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ഹൈസിസിന് കഴിയുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഹൈസിസിനൊപ്പം അമേരിക്കയുടെ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളുടെ 30 ചെറുഉപഗ്രങ്ങളും പി.എസ്‍.എല്‍.വിയില്‍ വിക്ഷേപിച്ചിട്ടുണ്ട്.

Tags:    

Similar News