ലോക്സഭ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തില്‍ ഉണ്ടാകുമെന്ന സൂചന നല്‍കി യെച്ചൂരി
തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഒരു മതേതര സർക്കാർ അധികാരത്തിൽ വരാനുള്ള നടപടികൾ ഉണ്ടാകുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തില്‍ ഉണ്ടാകുമെന്ന സൂചന നല്‍കി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഒരു മതേതര സർക്കാർ അധികാരത്തിൽ വരാനുള്ള നടപടികൾ ഉണ്ടാകുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അയോധ്യ വിഷയത്തിൽ സുപ്രിം കോടതി ഉത്തരവ് എന്തായാലും അത് നടപ്പാക്കണമെന്നാണ് സി.പി.എം നിലപാടെന്നും യെച്ചൂരി വ്യക്തമാക്കി.
പ്രതിപക്ഷ ഐക്യനിരയില്‍ നിന്നും സി.പി.എം മാറിനില്‍ക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ ദീര്‍ഘനാളായി ഉയരവെയാണ് യെച്ചൂരിയുടെ മറുപടി. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഒരു മതേതര സർക്കാർ അധികാരത്തിൽ വരാനുള്ള നടപടികൾ ഉണ്ടാകും. തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം ഉണ്ടാകില്ലെന്നും യെച്ചൂരി വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ഇന്ദിരാഗാന്ധി നടപ്പിലാക്കിയ വന്ധ്യം കരണ ക്യാമ്പയിന്‍ പോലെയാണെന്നും യെച്ചൂരി പറഞ്ഞു.
1977ല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. അയോധ്യ വിഷയത്തിൽ സുപ്രിം കോടതി ഉത്തരവ് എന്തായാലും അത് നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ജമ്മുകശ്മീരില്‍ രാജ്യത്തിന്റെ അഖണ്ഡത വച്ചുള്ള അപകടകരമായ കളിയാണ് ബി.ജെ.പി നടത്തുന്നതെന്നും കർത്താർപൂർ തീരുമാനം നല്ലതാണെന്നും ഇരു രാജ്യത്തെയും ജനങൾക്ക് ഇടപഴകാൻ കൂടുതൽ അവസരം നല്കണമെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ വിമന്‍സ് കോര്‍പ്പ് സംഘടിപ്പിച്ച സംഭാഷണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.