റിലയന്‍സിനെതിരെ  ഇന്ത്യന്‍ നാവികസേന

നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ തന്നെയാണ് റിലന്‍സിനെതിരായ അതൃപ്തി വ്യക്തമാക്കിയത്.

Update: 2018-12-04 13:38 GMT
Advertising

റഫാലിന് പിന്നാലെ റിലയന്‍സ് വീണ്ടും വിവാദത്തിലേക്ക്. തീര നിരീക്ഷണ കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് റിലയന്‍സ് ഏര്‍പ്പെട്ട കരാറിന്റെ മെല്ലപോക്കില്‍ നാവിക സേന നടപടി തുടങ്ങി. കമ്പനി സമര്‍പ്പിച്ച ബാങ്ക് ഗ്യാരണ്ടി സേന ഈടാക്കി. കമ്പനിയുടെ യോഗ്യത സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ തന്നെയാണ് റിലന്‍സിനെതിരായ അതൃപ്തി വ്യക്തമാക്കിയത്. 2011ലാണ് തീര നിരീക്ഷണത്തിനായി അഞ്ച് കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള 2500 കോടിയുടെ കരാറില്‍ റിലന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനിയറിങ് ഏര്‍പ്പെടുന്നത്. 2015ല്‍ ആദ്യ കപ്പലും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 2 കപ്പലുകളും കൈമാറി. തുടര്‍ന്നാണ് കരാറിന്റെ മെല്ലപ്പോക്കിലുള്ള അതൃപ്തി നാവിക സേന വ്യക്തമാക്കിയത്. തുടര്‍ നടപടികളും സ്വീകരിച്ചു.

ഒരു കമ്പനിയോടും പ്രത്യേക താല്‍പര്യമില്ലെന്നും നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ വ്യക്തമാക്കി. റഫാല്‍ ഇടപാടിലെ ഓഫ് സൈറ്റ് കരാര്‍ റിലയന്‍സ് സ്വന്തമാക്കിയെന്ന് അന്യായമായാണ് ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധവും വിമര്‍ശനവും ശക്തമായിരിക്കെയാണ് നാവിക സേനയുടെ വിമര്‍ശനങ്ങള്‍.

Tags:    

Similar News