ഇ.വി.എം തിരിമറി: പുതിയ കള്ളക്കഥയുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസെന്ന് ബി.ജെ.പി
റഫാലും കള്ളപ്പണ ആരോപണവും ചീറ്റിപ്പോയപ്പോള്‍ പുതിയ കള്ളക്കഥയുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പരിഹസിച്ചു.
വോട്ടിങ് യന്ത്രം തിരിമറി ആരോപണം കോണ്‍ഗ്രസിനെതിരെ തിരിച്ചുവിട്ട് ബി.ജെ.പി. സര്‍ക്കാരിനെതിരായ മറ്റെല്ലാ ആരോപണങ്ങളും ചീറ്റിപ്പോയപ്പോള്‍ കോണ്‍ഗ്രസ് പുതിയ കള്ളവുമായി രംഗത്തുവരുന്നുവെന്നാണ് ബിജെപിയുടെ പ്രതികരണം. അതേസമയം, വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആരോപണം ഗുരുതരമാണെന്നും ബാലറ്റ് പേപ്പറിലേക്കുള്ള മടക്കമാണ് പരിഹാരമെന്നും മമതാ ബാനര്‍ജി പ്രതികരിച്ചു.
വോട്ടിങ് യന്ത്രത്തിലെ തിരിമറി ആരോപണം പുറത്തുവിടാന്‍ ലണ്ടനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പങ്കെടുത്തതാണ് ബി.ജെ.പി ആയുധമാക്കുന്നത്. തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ അട്ടിമറി ആരോപിക്കുക വഴി രാജ്യത്തെ തന്നെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് എന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
ये à¤à¥€ पà¥�ें- ‘2014 ലെ തെരഞ്ഞെടുപ്പില്‍ ഇ.വി.എം തിരിമറി നടന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കയിലെ ഇന്ത്യന്‍ സ്വദേശിയായ ഐ ടി വിദഗ്ധന്‍
റഫാലും കള്ളപ്പണ ആരോപണവും ചീറ്റിപ്പോയപ്പോള്‍ പുതിയ കള്ളക്കഥയുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പരിഹസിച്ചു. രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ജയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. ജനാധിപത്യം അപകടത്തിലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ പ്രതികരണം. അതേസമയം, തെളിവുകളുടെ ഒരു പിന്‍ബലവുമില്ലാതെ അവിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട വാര്‍ത്താസമ്മേളനത്തിലെ കപില്‍ സിബലിന്റെ സാന്നിധ്യം വിശദീകരിക്കാന്‍ കോണ്‍ഗ്രസിന് പ്രയാസപ്പെടേണ്ടി വരും. തന്റെ സുഹൃത്താണ് വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചതെന്നും ഇ.വി.എം തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നുമാണ് കപില്‍ സിബല്‍ അറിയിച്ചത്.