സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരിയും ബി.ജെ.പിയില്‍

ദീർഘകാലം കോൺഗ്രസ്​ നേതാവായിരുന്ന ശിശിർ അധികാരി തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു

Update: 2021-03-21 10:44 GMT
Advertising

മമതാ ബാനര്‍ജിയുടെ മുന്‍ വിശ്വസ്തനും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നു.

മിഡ്‌നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയില്‍ വെച്ചാണ് 79കാരനായ ശിശിര്‍ അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തെ സുവേന്ദു മമതയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് പിതാവും ബി.ജെ.പിയിലെത്തുന്നത്.

ദീർഘകാലം കോൺഗ്രസ്​ നേതാവായിരുന്ന ശിശിർ അധികാരി തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു. ബി.ജെ.പി നേതാവ്​ മാൻസുഖ്​ മാണ്ഡ്​വിയുമായി ശിശിർ അധികാരി കൂടിക്കാഴ്ച നടത്തിയത്​ ചർച്ചയായിരുന്നു. ഇതോടെ ശിശിർ അധികാരി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അമിത്​ ഷായുടെ റാലിയിലേക്ക്​ ക്ഷണിച്ചായിരുന്നു മാൻസുഖിന്‍റെ കൂടിക്കാഴ്ച. സുവേന്ദു അധികാരിയുടെ പിതാവും സഹോദരൻ ദിവ്യേന്ദു അധികാരിയും തൃണമൂൽ എം.പിമാരാണ്​. സുവേന്ദുവിനെതിരെ മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചതിനെതിരെ ശിശിർ അധികാരി രംഗത്തെത്തിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News