കോവിഡ് വാക്സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക്: 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Update: 2021-03-23 09:59 GMT
Advertising

രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പ്രകാശ് ജാവ്ദേകര്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കുമാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. മൂന്നാ ഘട്ടത്തില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്.

നാലാമത്തെയും എട്ടാമത്തെയും ആഴ്ചക്കിടയിലാണ് കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായം അതാണെന്നാണ് മന്ത്രി പറഞ്ഞത്.

രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. രാജ്യത്ത് പുതുതായി 40,715 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 199 മരണവും സ്ഥിരീകരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News