"ബംഗാളില്‍ ഇരുന്നൂറ് സീറ്റുകളില്‍ വിജയം ഉറപ്പ്"

നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപ്പാടുകളെ ജനങ്ങള്‍ അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു

Update: 2021-03-24 09:56 GMT
"ബംഗാളില്‍ ഇരുന്നൂറ് സീറ്റുകളില്‍ വിജയം ഉറപ്പ്"
AddThis Website Tools
Advertising

പശ്ചിമ ബംഗാളില്‍ ഇരുന്നൂറിലേറെ സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. തൃണമൂല്‍ ഭരണത്തില്‍ നിന്നും മോചനം ആഗ്രഹിക്കുന്ന ജനങ്ങള്‍, മോദിജിയുടെ വികസന കാഴ്ച്ചപ്പാടുകളെ അംഗീകരിക്കുമെന്നും ഷാ ബംഗാളില്‍ പറഞ്ഞു.

ബി.ജെ.പിക്ക് ബംഗാളില്‍ ശക്തമായ അടിത്തറ ഉണ്ടായതായി അമിത് ഷാ പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖര്‍ പലരും കൊഴിഞ്ഞുപോയി കൊണ്ടിരിക്കുന്നു. തൃണമൂലിന്റെ ദുഷ്ഭരണത്തിനെതിരെ, നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപ്പാടുകളെ ജനങ്ങള്‍ അംഗീകരിക്കുമെന്നും ഷാ പറഞ്ഞു.

ബംഗാളില്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ നേടും. അസമില്‍ നില മെച്ചപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. പ്രമുഖ തൃണമൂല്‍ നേതാക്കളായ സുവേന്ദു അധികാരി, പിതാവും മുതിര്‍ന്ന നേതാവുമായ ശിശിര്‍ അധികാരി, രബീന്ദ്രനാഥ് ഭട്ടാചാര്യ, ദിനേശ് ത്രിവേദി, റജിബ് ബാനര്‍ജി എന്നിങ്ങനെ നിരവധി പേര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തൃണമൂല്‍ വിട്ടവരാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ ബി.ജെ.പി പിടിച്ചെടുത്തു. കുറഞ്ഞ ഭൂരിപക്ഷത്തിനാണ് മൂന്ന് സീറ്റുകളില്‍ തോറ്റത്. തൃണമൂലില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും പുതുതായി ബി.ജെ.പിയില്‍ എത്തിയവര്‍ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പഴയ നേതാക്കള്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത് വിജയത്തെ ബാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News