കരസേനയില്‍ സ്ത്രീകള്‍ക്ക് സ്ഥി​ര ക​മ്മീ​ഷ​ൻ നി​യ​മ​നം അനുവദിച്ച് സുപ്രീം കോടതി

കരസേനയില്‍ സ്ഥിര കമ്മീഷന്‍ നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി

Update: 2021-03-25 09:28 GMT
Advertising

മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് ചൂ​ണ്ടി​ക്കാ​ട്ടി വനിതകള്‍ക്ക് കരസേനയില്‍ സ്ഥി​ര ക​മ്മീ​ഷ​ൻ നി​യ​മ​നം നി​ഷേ​ധി​ക്കുന്നതിനെതിരെ സുപ്രീം കോടതി. ഹ​ർ​ജി​യി​ല്‍ കോടതി മെ​ഡി​ക്ക​ൽ യോ​ഗ്യ​ത​യി​ൽ അ​ട​ക്കം ക​ര​സേ​ന​യു​ടെ വ്യ​വ​സ്ഥ​ക​ൾ റ​ദ്ദാ​ക്കി. കരസേനയില്‍ സ്ഥിര കമ്മീഷന്‍ നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി.

ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സു​പ്രീം​കോ​ട​തി സ്ഥി​ര ക​മ്മീ​ഷ​ൻ നി​യ​മ​നം അ​നു​വ​ദി​ച്ചു. അ​റു​പ​ത് ശ​ത​മാ​നം ഗ്രേ​ഡ് നേ​ടു​ന്ന വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ക​ൾ​ക്ക് സ്ഥി​ര ക​മ്മീ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി രാ​ജ്യ​ത്തി​ന് വേ​ണ്ടി ബ​ഹു​മ​തി​ക​ൾ വാ​ങ്ങി​യ​വ​രെ സ്ഥി​ര ക​മ്മീ​ഷ​ൻ നി​യ​മ​ന​ത്തി​ൽ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

ക​ര​സേ​ന​യി​ൽ വ​നി​ത​ക​ളോ​ടു​ള്ള വേ​ർ​തി​രി​വി​നെ​യും ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​മ​ർ​ശി​ച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News