മഹാരാഷ്​ട്ര വീണ്ടും ലോക്ഡൗണിലേക്ക്?

ലോക്​ഡൗൺ സംബന്ധിച്ച തീരുമാനം ബുധനാഴ്ചക്ക്​ ശേഷം കൈകൊള്ളുമെന്ന്​ ആരോഗ്യമന്ത്രി രാജേഷ്​ ടോപെ

Update: 2021-04-12 05:15 GMT
Advertising

കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്​ട്ര വീണ്ടും അടച്ചിടലിലേക്ക്​ നീങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ലോക്​ഡൗൺ സംബന്ധിച്ച തീരുമാനം ബുധനാഴ്ചക്ക്​ ശേഷം കൈകൊള്ളുമെന്ന്​ ആരോഗ്യമന്ത്രി രാജേഷ്​ ടോപെ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ കാര്യങ്ങൾ കൈകൊള്ളുന്നതിനും ലോക്​ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുമായി സംഘടിപ്പിച്ച കോവിഡ്​ 19 ടാസ്​ക്​ ഫോഴ്​സിന്‍റെ യോഗത്തിന്​ ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ ലോക്​ഡൗൺ ആവശ്യമാണെന്നാണ്​ ടാസ്‌ക് ഫോഴ്‌സിന്‍റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.

ലോക്​ഡൗൺ കാലാവധിയും ഇതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക തകർച്ചയും എങ്ങനെ കൈകാര്യം ചെയ്യാമെന്നും യോഗത്തിൽ ചർച്ചയായി. ധനകാര്യ വകുപ്പുമായും മറ്റ്​ വകുപ്പുകളുമായും മുഖ്യമന്ത്രി ഇന്ന്​ ചർച്ച നടത്തുന്നുണ്ട്​.

സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിന്‍റെ അടിസ്​ഥാനത്തിൽ ലോക്​ഡൗണിലേക്ക്​ നീങ്ങുകയാണെന്ന്​ താക്കറെ ശനിയാഴ്ച സൂചന നൽകിയിരുന്നു. കോവിഡ്​ സാഹചര്യത്തിൽ സംസ്​ഥാനത്ത്​ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നിലനിൽക്കുന്നുണ്ട്​.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News