ആജ് തക്ക് ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു
ഏപ്രില്‍ 24നാണ് രോഹിത് സര്‍ദാനക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്
ആജ് തക്ക് ചാനല്‍ അവതാരകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ രോഹിത് സര്‍ദാന കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സര്‍ദാന രോഗത്തില്‍ നിന്നും മുക്തനായിരുന്നില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഹൃദയാഘാതത്തോടെയാണ് മരണം സംഭവിച്ചതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ അറിയിച്ചു. ഏപ്രില്‍ 24നാണ് രോഹിത് സര്‍ദാനക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
രോഹിത് സര്‍ദാനയുടെ മരണത്തില്‍ മാധ്യമപ്രവര്‍ത്തകരായ സുധീര്‍ ചൗധരി, രാജ്ദീപ് സര്‍ദേശായി, നിധി റസ്ദാന്‍, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ജൈവീര്‍ ശെര്‍ഖില്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം150ന് മുകളില്‍ മാധ്യമപ്രവര്‍ത്തകരാണ് രോഗം ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. ഇത് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പട്ടിക നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ പുറത്തുവിട്ടു.