ആന്ധ്രാ പ്രദേശില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി സോനു സൂദ്

കോവിഡിന്റെ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സഹായങ്ങളുമായി സോനു സൂദ് സജീവമായിരുന്നു.

Update: 2021-05-23 11:11 GMT
Editor : Suhail | By : Web Desk
Advertising

ദുരിത കാലത്ത് കൈത്താങ്ങായി നടന്‍ സോനു സൂദ് വീണ്ടും. ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് താരം പ്രഖ്യാപിച്ചു. കോവിഡ് വ്യാധിയുടെ തുടക്കകാലം മുതല്‍ തന്നെ സേവനപ്രവര്‍ത്തനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് താരം, ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമായെന്നും ട്വിറ്ററില്‍ കുറിച്ചു.

ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് സോനു സൂദ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ജൂണ്‍ മാസത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കും. പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും, ആന്ധ്രാ പ്രദേശിലേത് അതന്റെ തുടക്കമാണെന്നും സോനു സൂദ് വ്യക്തമാക്കി.

കോവിഡിന്റെ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സഹായങ്ങളുമായി സോനു സൂദ് സജീവമായിരുന്നു. കാല്‍നടയായി കിലോമീറ്ററുകള്‍ നടന്ന് നാട്ടിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് വാഹനസൗകര്യമെത്തിച്ച് നല്‍കിയിരുന്നു താരം. ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ട വീടുകളില്‍ ഭക്ഷണമെത്തിക്കുന്നതിലും സോനു സൂദും സംഘവും ശ്രദ്ധപുലര്‍ത്തി. ഓക്‌സിജന്‍ ക്ഷാമം നേരിട്ട ബംഗളുരു ആശുപത്രിയിലേക്ക് അടിയന്തരമായി ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു സോനു സൂദും സംഘവും.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News