ടൂള്‍ക്കിറ്റ് വിവാദം; ട്വിറ്റർ ഇന്ത്യയുടെ ഓഫീസുകളിൽ ഡല്‍ഹി പോലീസിന്‍റെ റെയ്ഡ്
ബിജെപി ദേശീയ നേതാവ് സംപീത് പത്രയുടെ 'ടൂള്‍ കിറ്റ്' ട്വീറ്റിനെ വ്യാജമെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയ ശേഷം ട്വിറ്റര്‍ ഇന്ത്യക്ക് ഡല്‍ഹി പോലീസ് കത്തയച്ചതിന് പിന്നാലെയാണ് റെയ്ഡ്
ഡല്‍ഹി, ഗുഡ്ഗാവ് എന്നിവടങ്ങളിലെ ട്വിറ്റർ ഇന്ത്യയുടെ ഓഫീസുകളിൽ ഡല്‍ഹി പോലീസ് സ്‌പെഷ്യൽ സെൽ റെയ്ഡ് നടത്തി. ബിജെപി ദേശീയ നേതാവ് സംപീത് പത്രയുടെ 'ടൂള്‍ കിറ്റ്' ട്വീറ്റിനെ വ്യാജമെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയ ശേഷം ട്വിറ്റര്‍ ഇന്ത്യക്ക് ഡല്‍ഹി പോലീസ് കത്തയച്ചതിന് പിന്നാലെയാണ് റെയ്ഡ്.
സംപീത് പത്രയുടെ ട്വീറ്റ് മറ്റ് ബിജെപി ദേശീയ നേതാക്കളും ഏറ്റെടുത്തിരുന്നു. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ് പാർട്ടി ടൂൾകിറ്റ് നിർമ്മിച്ചുവെന്ന് പാത്രയും മറ്റുള്ളവരും ആരോപിച്ചിരുന്നു. കോവിഡിന്റെ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നും മോദി വകഭേദമെന്നും പരിഹസിക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് ബി.ജെ.പി. വക്താവ് സംപീത് പത്ര ആരോപിച്ചിരുന്നു.
ഈ വിവാദത്തില്‍ സംപീത് പത്ര, ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് രമൺസിംഗ് തുടങ്ങി നിരവധി പേര്‍ക്കെതിരെ ഛത്തീസ്ഖഡ് പോലീസ് കേസെടുത്തിരുന്നു. ചത്തീസ്ഗഡ് എൻ എസ് യു ഐ പ്രസിഡന്റിന്റെ പരാതിയിലായിരുന്നു നടപടി.
Delhi police at Twitter India office in connection with the Toolkit probe @IndianExpress pic.twitter.com/e0p2Ae0Vlt
— Jignasa Sinha (@jignasa_sinha) May 24, 2021