മത്സ്യ ബന്ധന ബോട്ടുകളില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍; ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പിന്‍വലിച്ചു
അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ദ്വീപ്‌നിവാസികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചത്.
മത്സ്യബന്ധന ബോട്ടുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വേണമെന്ന ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി. വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കപ്പലുകള്‍ നങ്കൂരമിടുന്നിടത്തും ഹെലിപാഡുകളിലും ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ വേണം എന്ന ഉത്തരവും റദ്ദാക്കി. കൊച്ചിയിലും ബേപ്പൂരിലുമടക്കം പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ദ്വീപ്‌നിവാസികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചത്. അഡ്മിനിസ്‌ട്രേറ്ററുടെ അഡൈ്വസറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ലക്ഷദ്വീപിലെത്തുന്നവരെയും മത്സ്യബന്ധനത്തൊഴിലാളികളെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഷിപ്പിയാര്‍ഡുകളില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.