കോവിഡ് കേസുകള്‍ കുറഞ്ഞു; മഹാരാഷ്ട്ര ഘട്ടം ഘട്ടമായി അണ്‍ലോക്ക് ചെയ്യും

സംസ്ഥാനത്തെ അഞ്ചായി തിരിച്ച് അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

Update: 2021-06-03 13:12 GMT
Advertising

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അ‌ഞ്ചു ശതമാനമോ അതില്‍ താഴെയോ ഉള്ള, ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയെത്തിയ ജില്ലകളാണ് ഒന്നാംഘട്ടത്തില്‍ അണ്‍ലോക്ക് ചെയ്യുക. ഇവിടങ്ങള്‍ പൂര്‍ണമായി തുറന്നിടാനും സാധാരണഗതിയില്‍ പ്രവർത്തനങ്ങള്‍ തുടരാനും അനുവദിക്കും. 

മാളുകള്‍, തിയേറ്ററുകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ടാകില്ല. ഔറംഗബാദ്, നാസിക് തുടങ്ങി പത്തോളം ജില്ലകളാണ് ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുന്നത്.

അമരാവതി, മുംബൈ തുടങ്ങിയ ജില്ലകള്‍ രണ്ടാം നിരയിലാണ് ഉള്‍പ്പെടുക. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ കുറഞ്ഞാലും നിയന്ത്രണങ്ങളില്‍ പൂര്‍ണമായും ഇളവു നല്‍കേണ്ടെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടാകൂ. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും നേരത്തെ തന്നെ അണ്‍ലോക്കിങ് പ്രഖ്യാപിച്ചിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News