രാജ്യത്ത് വീണ്ടും ഓക്സിജന്‍ കിട്ടാതെ കൂട്ട മരണം: കര്‍ണാടകയില്‍ 12 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ മീററ്റിലും സ്വകാര്യ ആശുപത്രിയില്‍ അഞ്ചുപേരാണ് മരിച്ചത്

Update: 2021-05-03 06:09 GMT
By : Web Desk
രാജ്യത്ത് വീണ്ടും ഓക്സിജന്‍ കിട്ടാതെ കൂട്ട മരണം: കര്‍ണാടകയില്‍ 12 പേര്‍ മരിച്ചു
AddThis Website Tools
Advertising

കർണാടകയിലെ ചാമരാജനഗറിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് 12 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ശനിയാഴ്ച കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നാലു കോവിഡ് രോഗികള്‍ മരിച്ചിരുന്നു.  ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കിടന്നിരുന്ന രോഗികളാണ് മരിച്ചത്.

ആശുപത്രിക്ക് മുമ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. മൈസൂരില്‍ നിന്നുള്ള ഓക്സിജന്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ ഓക്സിജന്‍ അയച്ചിട്ടുണ്ടെന്നാണ് മൈസൂര്‍ കലക്ടര്‍ പറയുന്നത്. 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്നാണ് ചാമരാജ് നഗര്‍ ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മീററ്റിലും സ്വകാര്യ ആശുപത്രിയില്‍ അഞ്ചുപേരാണ് മരിച്ചത്. ഓക്സിജന്‍ ദൌര്‍ലഭ്യം മൂലമാണ് രോഗികള്‍ മരിച്ചതെന്ന് ആരോപിച്ച് ഇവിടെയും ആശുപത്രിക്ക് മുമ്പില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്.

ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യമെങ്ങും ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുകയാണ്. ഡല്‍ഹി ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ ഡോക്ടറടക്കം എട്ട് കോവിഡ് രോഗികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. 

Tags:    

By - Web Desk

contributor

Similar News