വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെയും അത്‌ലറ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാക്സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കണം

ഇവര്‍ക്ക് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് വാക്സിനെടുക്കാം

Update: 2021-06-07 15:44 GMT
Editor : Shaheer | By : Web Desk
Advertising

വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്കു പോകുന്നവരുടെ പാസ്‌പോര്‍ട്ട് വാക്‌സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കേണ്ടിവരും. ടോക്യോ ഒളിംപിക്‌സിന് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളും കോവിന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശമിറങ്ങിയിട്ടുണ്ട്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ മൂന്നു വിഭാഗങ്ങളില്‍ വരുന്നവര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് എടുക്കാം. ഓഗസ്റ്റ് 31 വരെ മേല്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകും. വിദേശയാത്രയ്ക്ക് കോവിഷീല്‍ഡ് തന്നെ മതിയാകുമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിന്‍ മാത്രമേ വിദേശത്തേക്ക് പോകുന്നവര്‍ക്ക് അംഗീകരിക്കൂവെന്ന ആശങ്കകള്‍ക്കു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുകയും ഡിസിജിഐ അംഗീകരിക്കുകയും ചെയ്ത കോവിഷീല്‍ഡിന് ഡബ്ല്യുഎച്ച്ഒ അംഗീകരിച്ച വാക്‌സിനാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ വിതരണത്തിനായി ഓരോ ജില്ലകളിലും പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News