കോവിഡ് വ്യാപനം രൂക്ഷമായപ്പോഴും കിടക്കകളുടെ എണ്ണം കേന്ദ്ര സർക്കാർ കുറച്ചെന്ന് പ്രിയങ്ക ഗാന്ധി

Update: 2021-06-06 09:51 GMT
Advertising

കോവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോഴും ആശുപത്രികളിലെ ഓക്സിജൻ, ഐ.സി.യു, വെന്റിലേറ്റർ കിടക്കകൾ കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഈ വർഷം ജനുവരി വരെ ഓക്സിജൻ കിടക്കകൾ 36 ശതമാനവും ഐ.സി.യു കിടക്കകൾ 46 ശതമാനവും വെന്റിലേറ്റർ കിടക്കകളുടെ എണ്ണം 28 ശതമാനവും കുറയ്ക്കുകയാണ് ചെയ്തതെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News