കോവിഡിനെ അകറ്റാന്‍ ആവി പിടിക്കരുത്; മുന്നറിയിപ്പുമായി തമിഴ്നാട് ആരോഗ്യമന്ത്രി

ആവിയോ മർദമുള്ള വായുവോ ശ്വസിക്കുന്നത്​ ശ്വാസകോശത്തിന്​ കേടു വരുത്തും.

Update: 2021-05-17 14:23 GMT
Advertising

കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടാന്‍ ഡോക്​ടറുടെ നിർദേശപ്രകാരമല്ലാതെ ആവി പിടിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്​നാട്​ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍. ആവി പിടിക്കുന്നത് കോവിഡ് പ്രോട്ടോകോളിന്‍റെ ഭാഗമല്ലെന്നും ആവിയോ മർദമുള്ള വായുവോ ശ്വസിക്കുന്നത്​ ശ്വാസകോശത്തിന്​ കേടു വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തമിഴ്നാട്ടില്‍ പൊതുയിടങ്ങളില്‍ ആവി പിടിക്കാനുള്ള സംവിധാനങ്ങളൊരുക്കിയതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

റെയിൽവെ പൊലീസ് ആവി പിടിക്കുന്നതിനായി സെൻ‌ട്രൽ‌ റെയിൽ‌വെ സ്റ്റേഷനിൽ‌ നിരവധി നെബുലൈസറുകളാണ് സ്ഥാപിച്ചത്. ഒരേ നെബുലൈസർ പലരും ഉപയോഗിക്കുന്നത്​ വൈറസ്​ ബാധയേൽക്കാൻ സാധ്യത വർധിപ്പിക്കുമെന്ന്​ ആരോപിച്ച്​ ആരോഗ്യ വിദഗ്​ദരും​ ​ രംഗത്തെത്തിയിരുന്നു.  

ലക്ഷണങ്ങളില്ലാത്ത കോവിഡ്​ രോഗികളിൽ നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം പടരാൻ ഇത്തരം പ്രവർത്തനങ്ങൾ ഇടയാക്കുമെന്നും അതിനാൽ പൊതുയിടങ്ങളിൽ ഒരിടത്തും ഇത്തരത്തിൽ നെബുലൈസറുകൾ സ്ഥാപിക്കരുതെന്നും​ മാ സുബ്രഹ്മണ്യന്‍ അഭ്യർഥിച്ചു. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടുകയാണ് വേണ്ടത്. സ്വയം ചികിത്സയിലേക്ക് നീങ്ങുന്നത് അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News