വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വധു

വധുവിന്‍റെ തീരുമാനത്തെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ.

Update: 2021-05-05 07:40 GMT
By : Web Desk
പ്രതീകാത്മക ചിത്രം
Advertising

വിവാഹം നടക്കണമെങ്കില്‍ വരന്‍ ഒരു കണക്ക് പരീക്ഷ പാസ്സാകണമെന്ന് വധു. കൂടുതലൊന്നുമില്ല, 2 ന്‍റെ ഗുണനപ്പട്ടിക ചൊല്ലണം. പക്ഷേ, പരീക്ഷയില്‍ വരന്‍ പരാജയപ്പെട്ടു. വിവാഹവും മുടങ്ങി.

ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വരന്‍റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയ വധു, വരണമാല്യവുമായി അടുത്തെത്തിയ യുവാവിനോട് രണ്ടിന്‍റെ ഗുണനപ്പട്ടിക പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. വരന് കണക്കിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയില്ലെന്ന് മനസ്സിലായ വധു വിവാഹം വേണ്ടായെന്ന് പറഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോന്നു.

പക്ഷേ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസിന് ഇടപെടേണ്ടിവന്നു. വരന്‍ നിരക്ഷരനാണെന്നത് തങ്ങളെ മറച്ചുവെച്ചുവെന്നാണ് വധുവിന്‍റെ ബന്ധുക്കളും പറയുന്നു. ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങള്‍ തിരികെ നല്‍കിയാണ് പ്രശ്നം പൊലീസ് ഒത്തുതീര്‍പ്പാക്കിയത്.

വധുവിന്‍റെ തീരുമാനത്തെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ.

Tags:    

By - Web Desk

contributor

Similar News