ട്വിറ്ററിനെതിരെ കേസെടുത്ത് യു.പി സർക്കാർ

Update: 2021-06-16 06:54 GMT
Advertising

പുതിയ ഐടി മാർഗനിർദേശപ്രകാരം ഉത്തർ പ്രദേശ് പൊലീസ് ട്വിറ്ററിനെതിരെ കേസെടുത്തു. സാമുദായിക സ്പർധ ഉണ്ടാക്കുന്ന ട്വീറ്റുകളിലാണ് കേസെടുത്തത്.ഉപയോക്താക്കളുടെ ട്വീറ്റുകള്‍ക്ക് ട്വിറ്റർ മറുപടി പറയണം. ട്വിറ്ററിനെ പ്രസാധകരായി കണ്ടാണ് കേസെടുത്തത്. കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ ട്വിറ്ററിന് ബാധകമാകും.

ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചു. ഇടനില മാധ്യമം എന്ന പരിഗണന ട്വിറ്ററിന് നഷ്ടമായി. പ്രസാധകർ എന്ന നിലയിൽ കണക്കാക്കി നിയമ നടപടികൾ സ്വീകരിക്കും. ഉപയോക്താക്കളുടെ കുറിപ്പുകൾ ടിറ്ററിന്റേതായി പരിഗണിക്കും. കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ ട്വിറ്ററിന് ബാധകമാകും. നിയമ നടപടികൾ നേരിടേണ്ട ഉത്തരവാദിത്വവും ട്വിറ്ററിനായിരിക്കും. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News