ജാർഖണ്ഡിൽ ഏഴ് വാ​ഗ്ദാനങ്ങളുമായി ഇൻഡ്യാ സഖ്യം പ്രകടനപത്രിക

'വനിതകൾക്ക് 2500 രൂപ ധനസഹായം അനുവദിക്കും'

Update: 2024-11-05 14:52 GMT
Advertising

റാഞ്ചി: ജാർഖണ്ഡിൽ ഏഴ് വാ​ഗ്ദാനങ്ങളുമായി ഇൻഡ്യാ സഖ്യം പ്രകടനപത്രിക പുറത്തിറക്കി. യുവജന, വനിതാ, ഒബിസി വിഭാ​ഗ ക്ഷേമമന്ത്രാലയങ്ങൾ രൂപീകരിക്കും.15 ലക്ഷം രൂപ വരെയുള്ള കുടുംബ ഇൻഷൂറൻസ് നടപ്പാക്കും. 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വനിതകൾക്ക് 2500 രൂപ ധനസഹായം അനുവദിക്കുമെന്നും ഇൻഡ്യാ സഖ്യം വ്യക്തമാക്കി.

ഓരോ വ്യക്തിക്കും 7 കിലോ റേഷൻ നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 450 രൂപ നിരക്കിൽ എൽപിജി സിലിണ്ടറുകൾ ഉറപ്പാക്കും. നെല്ലിൻ്റെ താങ്ങുവില 2,400 രൂപയിൽ നിന്ന് 3,200 രൂപയായി ഉയർത്തും.- തുടങ്ങിയവയാണ് പ്രധാന വാ​ഗ്ദാനങ്ങൾ. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News