മമത ബാനർജിക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക്

തിങ്കളാഴ്ച രാത്രി എട്ട് മണി മുതൽ 24 മണിക്കൂർ സമയത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്

Update: 2021-04-13 03:33 GMT
Editor : Admin
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് 24 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഉത്തരവിൽ പറഞ്ഞു.

തിങ്കളാഴ്ച രാത്രി എട്ട് മണി മുതൽ 24 മണിക്കൂർ സമയത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തിൽ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ന്യൂനപക്ഷ വോട്ടർമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച്ച കൊല്ക്കത്തയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണയിരിക്കുമെന്ന് മമത ട്വീറ്റ് ചെയ്തു.

Tags:    

Writer - admin

contributor

Editor - Admin

contributor

Similar News