കോവിഡിൽ തകർന്ന ഇന്ത്യയ്ക്ക് 135 കോടി; സഹായ വാഗ്ദാനവുമായി ഗൂഗിളും

സഹായം പ്രഖ്യാപിച്ച് സിഇഒ സുന്ദര്‍ പിച്ചൈ

Update: 2021-04-26 06:54 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും. സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി 135 കോടി രൂപയാണ് ഗൂഗിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി കണ്ട് തകർന്നിരിക്കുകയാണെന്ന്, ഇന്ത്യയ്ക്കുള്ള സഹായം പ്രഖ്യാപിച്ച ട്വീറ്റിൽ പിച്ചൈ കുറിച്ചു. യൂനിസെഫ്, ഓൺലൈൻ ഡൊണേഷൻ പ്ലാറ്റ്‌ഫോമായ 'ഗിവ് ഇന്ത്യ' എന്നിവയുടെ അടക്കമുള്ള അടിയന്തര മെഡിക്കൽ സഹായങ്ങളിലേക്കായാണ് വലിയ തുക നൽകുന്നതായി പിച്ചൈ അറിയിച്ചിരിക്കുന്നത്.

നിലവിലെ പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ പ്രാദേശിക സർക്കാരുകളുമായി ചേർന്നുപ്രവർത്തിക്കുമെന്ന് ഗൂഗിളിന്റെ ഇന്ത്യൻ മേധാവി സഞ്ജയ് ഗുപ്തയും അറിയിച്ചിട്ടുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായുമിരിക്കാൻ ജനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ കൂടുതൽ എന്തു ചെയ്യാനാകുമെന്ന കാര്യം ആലോചിക്കുകയാണെന്നും ഗുപ്ത പറഞ്ഞു.

ഇപ്പോൾ 135 കോടി രൂപയാണ് ഇന്ത്യയ്ക്കു വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ ഡോട്ട് ഓർഗിന്റെയും ഗൂഗിൾ ജീവകാരുണ്യ വിഭാഗത്തിന്റെയും 20 കോടി വരുന്ന രണ്ട് ഗ്രാന്റുകൾ ഉൾപ്പെടും. ആദ്യത്തെ ഗ്രാന്റ് 'ഗിവ് ഇന്ത്യ'യ്ക്കാണ് നൽകുന്നത്. പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച കുടുംബങ്ങൾക്ക് ദൈനംദിന ചെലവുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായമാണ് 'ഗിവ് ഇന്ത്യ' നൽകുക. രണ്ടാമത്തെ ഗ്രാന്റ് യൂനിസെഫിനും കൈമാറും. ഓക്‌സിജനും ടെസ്റ്റിംഗ് സാമഗ്രികളും ഉൾപ്പെടെയുള്ള അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ എത്തിക്കാനായാണ് യൂനിസെഫിന് ഗ്രാന്റ് നൽകുന്നത്.

പദ്ധതിയിലേക്കായി 900ത്തോളം ഗൂഗിൾ ജീവനക്കാർ ചേർന്ന് 3.7 കോടി രൂപ സംഭാവന നൽകിയതായി സഞ്ജയ് ഗുപ്ത പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News