കോവിഡ് കുതിക്കുന്നു, വാക്സിന്‍ ക്ഷാമം തുടരുന്നു: കൂട്ടപ്പരിശോധനയുടെ ഫലം ഇന്നും പുറത്ത് വരും

രണ്ട് ലക്ഷം പരിശോധന ഫലം ഇന്നും നാളെയുമായി പുറത്തുവരും. ഇത് കൂടി വരുമ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലെത്തുമെന്നാണ് ആശങ്ക

Update: 2021-04-19 01:22 GMT
By : Web Desk
Advertising

സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ്. കൂട്ടപ്പരിശോധനയുടെ രണ്ടാം ഘട്ട ഫലം ഇന്ന് പുറത്തുവരും. രണ്ട് ലക്ഷത്തിലധികം ഫലം വരുന്നതോടെ രോഗികളുടെ എണ്ണം കുതിച്ചുയരും. ഇന്നലെ 18,257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൂട്ടപരിശോധനയിലെ ആദ്യഘട്ട സാമ്പിളുകളുടെ ഫലം ലഭിച്ചപ്പോഴാണ് രോഗികളുടെ എണ്ണം 18,257 ആയത്. ബാക്കി രണ്ട് ലക്ഷം പരിശോധന ഫലം ഇന്നും നാളെയുമായി പുറത്തുവരും. ഇത് കൂടി വരുമ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലെത്തുമെന്നാണ് ആശങ്ക. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടക്കും. കേസുകള്‍ വര്‍ധിച്ചാല്‍ ഇപ്പോഴുള്ള സജ്ജീകരണങ്ങളൊന്നും മതിയാകാതെ വരും. ഇത് കണക്കിലെടുത്ത് ചികിത്സാസൌകര്യങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലും ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളുമടക്കം കൂടുതല്‍ ഒരുക്കുന്നുണ്ട്.

വാക്സിന്‍ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ല. ഒന്നര ലക്ഷം കോവിഷീൽഡ് ഉൾപ്പടെ മൂന്നര ലക്ഷം ഡോസ് വാക്സിനാണ് ഇനി ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ഇന്നും വ്യാപകമായി വാക്സിനേഷൻ മുടങ്ങും. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാകും വാക്സിനേഷന്‍. നഗരസഭയുടെ 9 കേന്ദ്രങ്ങളിലും വാക്സിനേഷനുണ്ടാകും. നാളെയോടെ കൂടുതല്‍ വാക്സിനെത്തുമെന്നാണ് പ്രതീക്ഷ.

Tags:    

By - Web Desk

contributor

Similar News