നികൃഷ്ടജീവിയെന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണോ പിണറായിയുടെ ഇപ്പോഴത്തെ ക്രൈസ്തവ സ്‌നേഹം: വി. മുരളീധരൻ

'കർഷകപ്രതിനിധി എന്ന നിലയിലാണ് റബർ ബോർഡ് ചെയർമാൻ തലശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്'

Update: 2023-04-11 07:27 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണോ പിണറായി വിജയന്റെ ഇപ്പോഴത്തെ ക്രൈസ്തവ സ്‌നേഹമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ എടുത്ത കേസുകൾ പിണറായി സർക്കാർ പിൻവലിച്ചിട്ടുണ്ടോ. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവരെ കൊന്നൊടുക്കിയത് കമ്മ്യൂണിസ്റ്റ് ഏകാധിപതികളാണെന്നും വി. മുരളീധരൻ പറഞ്ഞു.

ലോകത്ത് ക്രൈസ്തവരെ കൂട്ടത്തോടെ കാെന്നൊടുക്കിയതിനെക്കുറിച്ച് ആദ്യം സി.പി.എം മറുപടി പറയട്ടെ. അതിന് ശേഷം വിചാരധാരയിൽ പ്രതികരിക്കാമെന്ന് വി മുരളീധരൻ പറഞ്ഞു. ക്രൈസ്തവ വിശ്വാസികളെ കൊന്നൊടുത്തതിനെ തള്ളി പറയാൻ മുഹമ്മദ് റിയാസ് തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.

കർഷകരുടെ പ്രതിനിധിയായാണ് തലശ്ശേരി ബിഷപ്പ് റബർ വില പ്രശ്‌നം ഉന്നയിച്ചത്. ആ നിലയ്ക്കാണ് റബർ ബോർഡ് ചെയർമാൻ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. നൈജീരയിൽ മലയാളികളുൾപ്പെടെയുള്ള തടവിലാക്കപ്പെട്ട നാവികരുടെ മടങ്ങിവരവിന്റെ കാര്യത്തിൽ ശുഭപ്രതീക്ഷയുണ്ടെന്നും ആശാവഹമായ കാര്യങ്ങൾ ഉടൻ ഉണ്ടാകുമെന്ന് വി മുരളീധരൻ പറഞ്ഞു. റബർ ബോർഡ് ചെയർമാൻ ആർച്ച് ബിഷപ്പിന് ഉറപ്പുനൽകി. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News