ഒമാൻ സർക്കാറിന്‍റെ ബജറ്റ് കമ്മിയില്‍ വന്‍ കുറവ്

2017ൽ സമാന കാലയളവിൽ 300 കോടി റിയാലായിരുന്നു ബജറ്റ് കമ്മിയെന്നും സ്റ്റാറ്റിസ്റ്റിക്സ് - ഇൻഫർമേഷൻ ദേശീയ കേന്ദ്രം വ്യക്തമാക്കി

Update: 2018-12-02 19:47 GMT
Advertising

ഒമാൻ സർക്കാറിന്‍റെ ബജറ്റ് കമ്മി 2018 ജനുവരി മുതൽ സെപ്തംബര്‍ കാലയളവിൽ 36.1 ശതമാനം കുറഞ്ഞു. എണ്ണവിലയിലെ ഉയർച്ച കാരണം സർക്കാർ വരുമാനം വർധിച്ചതാണ് ബജറ്റ് കമ്മി കുറയാൻ ഇടയാക്കിയത്.

2017ൽ സമാന കാലയളവിൽ 300 കോടി റിയാലായിരുന്നു ബജറ്റ് കമ്മിയെന്നും സ്റ്റാറ്റിസ്റ്റിക്സ് - ഇൻഫർമേഷൻ ദേശീയ കേന്ദ്രം വ്യക്തമാക്കി. 2018ലെ ആദ്യ ഒന്‍പത് മാസങ്ങളിൽ മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് സർക്കാർ വരുമാനം 29.9 ശതമാനം വർധിച്ച് 775.41 കോടി റിയാലായി.

എണ്ണവിലയിലെ ഉയർച്ച കാരണം സർക്കാരിന്‍റെ മൊത്തം എണ്ണ വരുമാനം 44 ശതമാനം വർധിച്ച് 476.15 കോടി റിയാലായി ഉയർന്നു. പ്രകൃതി വാതകത്തിൽനിന്നുള്ള വരുമാനം 26.2 ശതമാനം വർധിച്ചു. കസ്റ്റംസ് നികുതി ഇനത്തിൽ 17.32 കോടി റിയാലും വരുമാന നികുതി ഇനത്തിൽ 41.55 കോടി റിയാലും സർക്കാറിന് ലഭിച്ചു. മൂലധന വരുമാനം 11.7 കോടിയായാണ് വർധിച്ചത്. പൊതു ചെലവ് 7.8 ശതമാനം വർധിച്ച് 909.25 കോടി റിയാലിലെത്തി.

Tags:    

Similar News