ഹജ്ജിന് സുരക്ഷയൊരുക്കാന്‍ സര്‍വ സജ്ജം സൈനിക വിഭാഗം
മക്കയില്‍ സന്നാഹ പരേഡ്
ഹജ്ജ് ചടങ്ങുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കാന്‍ സജ്ജമാണെന്ന് പ്രഖ്യാപിച്ച് മക്കയില്‍ സൈനിക വിഭാഗങ്ങളുടെ പരേഡ്. സൌദി ആഭ്യന്തര മന്ത്രിയായിരുന്നു ചടങ്ങില്‍ സല്യൂട്ട് സ്വീകരിച്ചു. സൈനിക കരുത്ത് വിളിച്ചോതുന്നതായിരുന്നു പരേഡ്. അറഫക്കടുത്ത് സ്പെഷല്‍ എമര്‍ജന്‍സി ഫോഴ്സ് ഗ്രൌണ്ടിലായിരുന്നു പരേഡ്. പരേഡില്‍ സൌദി ആഭ്യന്തര മന്ത്രി, ഹജ്ജ് ഉംറ വകുപ്പ് മന്ത്രി, മാധ്യമ വകുപ്പ് മന്ത്രി എന്നിവര്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രി സല്യൂട്ട് സ്വീകരിച്ചതോടെയാണ് സേനാവിഭാഗങ്ങളുടെ വിസ്മയപ്രകടനങ്ങൾക്ക് തുടക്കമായത്. ഹജ്ജ് നടത്തിപ്പിന്‍റെ ഭാഗമാവുന്ന സുരക്ഷ, സൈനിക വിഭാഗങ്ങളാണ് പരേഡില്‍ അണിനിരന്നത്.
അല്ലാഹുവിന്റെ വിളിക്കുത്തരം നൽകിയെത്തുന്നവരെന്നാണ് ഹാജിമാര്‍ക്കുളള ഇസ്ലാമിലെ വിശേഷണം. അങ്ങിനെയെത്തുന്നവര്‍ക്ക് ഒരു പോറലുമേൽപിക്കാൻ പഴുതു നൽകില്ലെന്ന പ്രതിജ്ഞ കൂടിയായിരുന്നു പരേഡ്. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സുരക്ഷാ വാഹനങ്ങളും പരേഡിന്‍റെ ഭാഗമായി. ഒപ്പം വിവിധ സൈനിക സംഘങ്ങളും.
ഗവര്‍ണര്‍മാരും വിവിധ സൈനിക മേധാവികളും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.