ഹാജിമാര്‍ക്കുള്ള മൊബൈല്‍ ക്യാപ്‌സൂള്‍ പദ്ധതി വിപുലപ്പെടുത്താന്‍ ആലോചന

ഹജ്ജിന്റെ തിരക്കേറിയ സ്ഥലങ്ങളില്‍ ഹാജിമാര്‍ക്ക് ആശ്വാസത്തോടെ താമസിക്കാം. ഇതിനാണ് മൊബൈല്‍ ഹോട്ടല്‍ ക്യാപ്‌സൂളുകള്‍.

Update: 2018-08-28 01:51 GMT
ഹാജിമാര്‍ക്കുള്ള മൊബൈല്‍ ക്യാപ്‌സൂള്‍ പദ്ധതി വിപുലപ്പെടുത്താന്‍ ആലോചന
AddThis Website Tools
Advertising

ഹാജിമാര്‍ക്കായി ഒരുക്കിയ മൊബൈല്‍ ഹോട്ടല്‍ ക്യാപ്‌സൂള്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങി സൗദി അധികൃതര്‍. മിനാ അടക്കമുള്ള തിരക്കേറിയ ഇടങ്ങളിലാണ് പദ്ധതി വ്യാപിപ്പിക്കുക. കൂട്ടം തെറ്റുന്ന ഹാജിമാരെ പാര്‍പ്പിക്കാന്‍ താല്‍ക്കാലികമായി ഒരുക്കിയ സംവിധാനമായിരുന്നു ഇത്.

ഹജ്ജിന്റെ തിരക്കേറിയ സ്ഥലങ്ങളില്‍ ഹാജിമാര്‍ക്ക് ആശ്വാസത്തോടെ താമസിക്കാം. ഇതിനാണ് മൊബൈല്‍ ഹോട്ടല്‍ ക്യാപ്‌സൂളുകള്‍. കുറഞ്ഞ സ്ഥലം മാത്രം മതി. അകത്ത് വിശാലമായ സൗകര്യമുണ്ട്. ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ആശ്വാസമാകും ഈ പദ്ധതി.

ഇത്തവണ കൂട്ടം തെറ്റിപോയവര്‍ക്കായാണ് പദ്ധതി നടപ്പിലാക്കിയത്. അടുത്ത വര്‍ഷം മുതല്‍ പ്രായമേറിയവര്‍ക്കായി പദ്ധതി വിപുലപ്പെടുത്തും. എവിടെയും എത്തിക്കാം ഈ മൊബൈല്‍ ഹോട്ടല്‍. കുളിക്കാനും ഇസ്തിരിയിടാനും സൗകര്യമുണ്ട്. ജപ്പാന്‍ നിര്‍മിതമാണ് ഹോട്ടല്‍. സര്‍ക്കാര്‍ ഇതര സേവന വിഭാഗമായ ഹദിയത്തുല്‍ ഹജ്ജ് ഉംറ സൊസൈറ്റിയാണ് പുതുമയുള്ള ഹോട്ടലെത്തിച്ചത്. മിനായിലേക്കും അടുത്ത തവണയെത്തും ഹോട്ടല്‍.

ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്രവര്‍ത്തനം. വൈദ്യുതി ബന്ധം നിലച്ചാല്‍ ഡോറുകള്‍ താനെ തുറക്കും.

Tags:    

Similar News