തിയതി മാഞ്ഞ് പോകാന്‍ പാടില്ല; കര്‍ശന ഗുണനിലവാരം ഉറപ്പ് വരുത്തി സൗദി

Update: 2018-09-03 17:43 GMT
Advertising

ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍മ്മാണ തിയതി നിശ്ചയിക്കുന്ന രീതിക്ക് സൗദി കര്‍ശനമായ വിലക്കേര്‍പ്പെടുത്തി. എളുപ്പത്തില്‍ കേടാവാനിടയുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി മുതല്‍ കൂടിയ കാലാവധി ഒരു മാസമാണ്. സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റിയാണ് പുതിയ ചട്ടം പ്രഖ്യാപിച്ചത്.

ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍മ്മാണ തിയതി നിശ്ചയിക്കുന്ന രീതിക്കാണ് സൗദി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് വരും നാളുകളിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ മുന്‍ കൂട്ടി നിര്‍മ്മിക്കാന്‍ പാടില്ല. നിര്‍മ്മാണ ദിവസം തന്നെ നിര്‍മ്മാണ തിയതി രേഖപ്പെടുത്തണം. മാഞ്ഞ് പോകാത്തതും മാറ്റം വരുത്താനാവാത്തതുമായ രീതിയിലായിരിക്കണം തിയതി രേഖപ്പെടുത്തേണ്ടത്. ഉല്‍പാദകന് മാത്രമേ തിയതി രേഖപ്പെടുത്താന്‍ അനുവാദമുളളൂ. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പാക്കിംഗിനും നിശ്ചിത ഗുണനിലവാരം ഉണ്ടായിരിക്കണം. ഗള്‍ഫ് രാജ്യങ്ങളുടേയും സൗദിയുടേയും നിലവാരത്തിനനുസരിച്ചായിരിക്കണം പാക്കിംഗ്. എളുപ്പത്തില്‍ കേടാകാനിടയുള്ള ഉല്‍പ്പന്നങ്ങളുടെ കൂടിയ കാലാവധി ഒരു മാസമായിരിക്കും. പാലുല്‍പ്പന്നങ്ങള്‍, ജ്യൂസുകള്‍, കുട്ടികളുടെ ഭക്ഷണങ്ങള്‍, മുട്ട, മീന്‍, മാംസം എന്നിവയാണിവ. ഉല്‍പാദന ദിവസവും പാക്കറ്റില്‍ രേഖപ്പെടുത്തുന്ന തിയതിയും ഒന്ന് തന്നെയായിരിക്കണം. വരും നാളുകളിലേക്കുള്ള ഉല്‍പാദനം കര്‍ശനമായും നിരോധിച്ചതായി സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണിത്.

Tags:    

Similar News