റിയോയില്‍ സ്വര്‍ണം വെടിവെച്ചിടാന്‍ ബിന്ദ്ര

Update: 2017-01-26 16:25 GMT
Editor : Alwyn K Jose
റിയോയില്‍ സ്വര്‍ണം വെടിവെച്ചിടാന്‍ ബിന്ദ്ര
Advertising

റിയോ ഒളിമ്പിക്സിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നാണ് ബിന്ദ്ര. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സുവര്‍ണ സ്മരണകളില്‍ പ്രധാനപ്പെട്ടതാണ് 2008ലെ ബീജിംഗ് ഒളിമ്പിക്സ്.

ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ പേരിലാണ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണം. റിയോ ഒളിമ്പിക്സിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നാണ് ബിന്ദ്ര. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സുവര്‍ണ സ്മരണകളില്‍ പ്രധാനപ്പെട്ടതാണ് 2008ലെ ബീജിംഗ് ഒളിമ്പിക്സ്. ബീജിങിലാണ് അഭിനവ് ബിന്ദ്ര ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണം നേടിയത്. 2001ല്‍ മ്യൂണിക് ഒളിമ്പിക്സിലെ വെങ്കല നേട്ടത്തിന്റെ തുടര്‍ച്ചയായിരുന്നു ബീജിങിലെ കിളിക്കൂട്ടില്‍ ബിന്ദ്ര വെടിവെച്ചിട്ട സ്വര്‍ണനേട്ടം. ലണ്ടന്‍ ഒളിമ്പിക്സില്‍ ബിന്ദ്രക്ക് യോഗ്യത നേടാനായിരുന്നില്ല.

പഞ്ചാബിലെ പട്യാലയില്‍ ജനിച്ച ബിന്ദ്ര വീട്ടില്‍ നിന്നുതന്നെയാണ് ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. പാട്യാലയിലെ വീട്ടില്‍ അച്ഛനും അമ്മയും ഒരുക്കിക്കൊടുത്ത ഷൂട്ടിങ് റേഞ്ചില്‍ നിന്ന് കുഞ്ഞുബിന്ദ്ര തുടങ്ങി. 98 കോമണ്‍വെല്‍ത് ഗെയിംസോടെ ബിന്ദ്രയെ ലോകമറിഞ്ഞു. അന്നാ ഗെയിംസില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ബിന്ദ്രയെന്ന പതിനെട്ടുകാരന്‍. നാല് കോമണ്‍വെല്‍ത് ഗെയിംസുകളിലായി നാല് സ്വര്‍ണം ബിന്ദ്ര ഇന്ത്യയിലേക്ക് കൊണ്ടുവന്നു. 2006ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം. ബിന്ദ്രയിലെ പ്രതിഭക്ക് അര്‍ജുന അവാര്‍ഡും രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചു. ഈ ഒളിമ്പിക്സോടെ കായികരംഗത്തുനിന്ന് വിരമിക്കുമെന്ന് ബിന്ദ്ര പ്രഖ്യാപിച്ചുകഴിഞ്ഞു. റിയോ ബിന്ദ്രയ്ക്ക് നിര്‍ണായകമാണ്. ഒപ്പം ഇന്ത്യയിലെ കായിക പ്രേമികള്‍ക്കും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News