വീനസ് വില്യംസിനെ ഗൊറില്ലയെന്ന് വിളിച്ച ഇഎന്പിഎന് റിപ്പോര്‍ട്ടറെ പിരിച്ചുവിട്ടു
മുന്‍ ഒന്നാം നമ്പര്‍ താരം വീനസ് വില്യംസിനെ ഗൊറില്ലയെന്ന് വിശേഷിപ്പിച്ച ഇഎസ്പിഎന്‍ കമന്റേറ്ററെ പിരിച്ചുവിട്ടു.
ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വംശീയ അധിക്ഷേപം. മുന്‍ ഒന്നാം നമ്പര്‍ താരം വീനസ് വില്യംസിനെ ഗൊറില്ലയെന്ന് വിശേഷിപ്പിച്ച ഇഎസ്പിഎന്‍ കമന്റേറ്ററെ പിരിച്ചുവിട്ടു. ആസ്ട്രേലിയൻ ഓപ്പൺ മത്സരത്തിനിടെ ആവേശം മൂത്തു വീനസ് വില്യംസിനെ ഗൊറില്ല എന്ന് വിശേഷിപ്പിച്ച 'ഡഗു ആഡ്ലറെ ഇഎസ്പിഎൻ ചാനൽ പിരിച്ചു വിട്ടതായി സ്പോർട്സ് ഇൻഫർമേഷൻ സർവീസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ നല്ല ഉദ്ദേശത്തോടെ വീനസിന്റെ കരുത്തിനെയും കൗശലത്തെയുമാണ് താൻ വിശേഷിപ്പിച്ചതെന്നും ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ആഡ്ലര് പറഞ്ഞു. ആള്‍ക്കുരങ്ങ് എന്നര്‍ഥം വരുന്ന ഗൊറില്ല എന്ന വാക്കല്ല, അടങ്ങാത്ത ആവേശത്തോടെ നടത്തുന്ന ഒളിപ്പോരാളി എന്ന് അര്‍ഥം വരുന്ന പദമാണ് പ്രയോഗിച്ചതെന്നും ആഡ്ലര് പറഞ്ഞു. എന്നാല്‍ രണ്ടു വാക്കിന്റെയും ഉച്ചാരണത്തിലെ സാമ്യമാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്നും ആഡ്ലര് കൂട്ടിച്ചേര്‍ത്തു.