ഒളിമ്പിക് വേദിയിലെത്താന്‍ അതിവേഗ റെയില്‍-ബസ് പാതകള്‍

Update: 2017-06-16 02:05 GMT
Editor : Jaisy
ഒളിമ്പിക് വേദിയിലെത്താന്‍ അതിവേഗ റെയില്‍-ബസ് പാതകള്‍
Advertising

റിയോ ഒളിമ്പിക്സിന്റെ വിജയ ഘടകങ്ങളില്‍ മുഖ്യമായ സ്ഥാനം പുതുതായി പണിത ഗതാഗത സംവിധാനങ്ങള്‍ക്കായിരിക്കുമെന്ന് രണ്ടു ദിവസം കൊണ്ടുതന്നെ തെളിഞ്ഞു

Full View

റിയോ ഒളിമ്പിക്സിന്റെ വിജയ ഘടകങ്ങളില്‍ മുഖ്യമായ സ്ഥാനം പുതുതായി പണിത ഗതാഗത സംവിധാനങ്ങള്‍ക്കായിരിക്കുമെന്ന് രണ്ടു ദിവസം കൊണ്ടുതന്നെ തെളിഞ്ഞു. മത്സരം കാണാന്‍ ജനം ഇരമ്പിയെത്തന്നത് ഈ പുതിയ റെയില്‍-ബസ് പാതകളിലൂടെയാണ്.

റിയോ ഗെയിംസിന്റെ ഹൃദയം എന്നു പറയാവുന്ന, നിരവധി മത്സരവേദികളുള്ള ബാഹ ഒളിമ്പിക് പാര്‍ക്കിലേക്ക് നഗരത്തില്‍ നിന്ന് 22 കി.മീറ്ററുണ്ട്. ഇവിടെ എത്തിപ്പെടാന്‍ ഗതാഗത മാര്‍ഗങ്ങളും കുറവ്. എന്നാല്‍ ഇത് ദിവസങ്ങള്‍ക്ക് മുന്‍പുള്ള കഥ. ഇപ്പോള്‍ ആര്‍ക്കും ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന ഒളിമ്പിക് വേദിയാണ് ബാഹ. കാരണം ഈ അതിവേഗ ബസ് പാത തന്നെ.

ഒളിമ്പിക്സില്‍ രണ്ടു മുഖ്യ സോണുകളായ ബാഹ ഡ ടിജുക്കയെയും ദിയോദോറെയെയും ബന്ധിപ്പിച്ച് 26 കി.മീറ്റര്‍ നീളത്തില്‍ പണിത ഈ ബസ് പാത അത്ലറ്റുകള്‍ക്കും കാണികള്‍ക്കുമെല്ലാം വലിയ അനുഗ്രഹമായിരിക്കയാണ്. ട്രാന്‍സ് ഒളിംപിക എന്നു പേരിട്ട ഈ പാത റോഡില്‍ പ്രത്യേക വേര്‍തിരിച്ച വഴിയാണ്. ഒന്നിന് പിറകെ ഒന്നായി ചെറിയ ഇടവേളകളില്‍ ഇവ കുതിച്ചുപായുന്നു. തടസ്സമായി ഒന്നുമില്ല. മറ്റൊരു വാഹനവും ഈ വഴി വരില്ല. ഇടക്കുള്ള സറ്റേഷനുകളിലേ നിര്‍ത്തൂ. റോഡിലുടെ ഓടുന്ന ട്രെയിന്‍ എന്നു പറയാം. 2012 ജൂലൈയില്‍ നിര്‍മാണ തുടങ്ങിയ ഈ ബസ് റാപിഡ് ട്രാന്‍സിറ്റ് സംവിധാനം കഴിഞ്ഞമാസമാണ് ഉദ്ഘാടനം ചെയ്തത്. ആകെ ചെലവ് 60 കോടി യൂറോ. ഇപ്പോള്‍ ഒളിമ്പിക്സ് ടിക്കറ്റോ ബാഡ്ജോ ഉള്ളവര്‍ക്ക് മാത്രമേ ഇതില്‍ പ്രവേശമുള്ളൂ. ഒളിമ്പിക്സ് കഴിഞ്ഞാല്‍ പൊതുജനത്തിനും കയറാനാകുന്നതോടെ ദിവസം 70,000 പേര്‍ക്ക് യാത്ര ചെയ്യാനാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News