ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി

Update: 2017-06-20 14:38 GMT
ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി
Advertising

2-1ന് പിന്നിട്ട ശേഷം തിരിച്ചടിച്ചാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 21ന് പിന്നിട്ട ശേഷം തിരിച്ചടിച്ചാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. പ്രദീപ് മോറിലൂടെ 22ാം മിനിറ്റില്‍ ഇന്ത്യയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഒമ്പത് മിനിറ്റിന് ശേഷം മുഹമ്മദ് റിസ്‌വാനിലൂടെ പാകിസ്ഥാന്‍ തിരിച്ചടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ ലീഡ് നേടി, മുഹമ്മദ് ഇര്‍ഫാനായിരുന്നു ഗോള്‍സ്‌കോറര്‍. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തു. അവസാനം മനോഹരമായൊരു കൗണ്ടര്‍ അറ്റാക്കിലൂടെ രമണ്‍ദീപ് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

Tags:    

Similar News