ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനെ നേരിടും
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാണ്
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും. സെമിയില്‍ ദക്ഷിണകൊറിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. മലേഷ്യയെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്റെ ഫൈനല്‍ പ്രവേശം.
പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ദക്ഷിണകൊറിയയുടെ അവസാന ഷോട്ട് തടഞ്ഞ് മലയാളിയായ ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്. മുഴുവന്‍ സമയത്തും അധിക സമയത്തും കൊറിയയുടെ നിരവധി ഗോള്‍ അവസരങ്ങള്‍ ശ്രീജേഷ് തട്ടിയകറ്റിയിരുന്നു. ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷകള്‍ ക്യാപ്റ്റനില്‍ തന്നെയാണ്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാണ്. മറുവശത്ത് പാകിസ്ഥാനും പെനാല്‍ട്ടി ഷൂട്ടൗട്ട് വഴിയാണ് ഫൈനലിലേക്കെത്തിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പാക്കിസ്ഥാന്റെ വിജയം. തുടര്‍ച്ചയായ നാലാം തവണയാണ് പാക്കിസ്ഥാന്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം.