ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ്: മൂന്നാം ദിനം കേരളത്തിന് മൂന്ന് സ്വര്‍ണം

Update: 2017-07-10 15:50 GMT
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ്: മൂന്നാം ദിനം കേരളത്തിന് മൂന്ന് സ്വര്‍ണം
Advertising

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ മൂന്നാം ദിനത്തില്‍ കേരളത്തിന് മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയുമുള്‍പ്പെടെ ആറ് മെഡലുകള്‍.

ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റിന്റെ മൂന്നാം ദിനത്തില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഉള്‍പെടെ കേരളം നേടിയത് എട്ട് മെഡലുകള്‍. പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഹഡില്‍സില്‍ അപര്‍ണ റോയി, പെണ്‍കുട്ടികളുടെ ലോംങ്ജംപില്‍ ആന്‍സി സോജന്‍, പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഇ.ചാന്ദ്‌നി മാല എന്നിവര്‍ സ്വര്‍ണം നേടി.

ഇതോടെ ഏഴ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലുമായി കേരളം മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

Full View

Similar News