ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ പ്രകടനം; കോഹ്ലിക്ക് 7/10 റേറ്റിങ് നൽകി ഓസീസ് ഇതിഹാസം
മുന്‍ ഇംഗ്ലീഷ് താരം മൈക്കില്‍ വോനും കോഹ്‍ലിക്ക് 7/10 റേറ്റിങ്ങാണ് നല്‍കിയത്
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്ന് വലിയ വിമർശന ശരങ്ങളാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി ഏറ്റുവാങ്ങുന്നത്. ടൂർണമെന്‍റില്‍ ആകെ 190 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ബി.ജി.ടിയില്‍ ഉടനീളം എട്ട് തവണ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായ കോഹ്ലിക്കെതിരെ മുൻ താരങ്ങളടക്കം രൂക്ഷവിമർശനങ്ങൾ ഉയർത്തിയിരുന്നു.
പെർത്ത് ടെസ്റ്റിലെ സെഞ്ച്വറി മാത്രമാണ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്ന ഓർമിക്കാനാവുന്നൊരു ഇന്നിങ്‌സ്. താരം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പിഴവുകൾ തിരുത്താത്തത് എന്ത് കൊണ്ടാണെന്ന ചോദ്യം സുനിൽ ഗവാസ്‌കറും ഇർഫാൻ പത്താനും രവി ശാസ്ത്രിയുമടക്കമുള്ളവർ ഉയർത്തിയിരുന്നു.
അതിനിടെ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ പ്രകടനത്തിന് കോഹ്ലിക്ക് പത്തിൽ ഏഴ് റേറ്റിങ് നൽകിയിരിക്കുകയാണ് ഇപ്പോൾ ഓസീസ് ഇതിഹാസം ആദം ഗിൽക്രിസ്റ്റും ഇംഗ്ലീഷ് ഇതിഹാസം മൈക്കിൽ വോനും. കളിയേക്കാൾ ഉപരി ഗ്രൗണ്ടിൽ താരം കാണിച്ച അഗ്രഷനടക്കം ടൂർണമെന്റിനെ സജീവമാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇരുവരും താരത്തിന് ഇങ്ങനെ വിചിത്രമായൊരു റേറ്റിങ് നൽകിയിരിക്കുന്നത്.
സാന്റ് പേപ്പർ ഗേറ്റ് വിവാദം ഓര്‍മിപ്പിച്ചത്, കോൺസ്റ്റസുമായുണ്ടായ കൂട്ടിയിടി അടക്കം ഗ്രൗണ്ടിൽ കോഹ്ലി ആരാധരെ ആവേശത്തിലാക്കി. ഇത് കണക്കിലെടുത്ത് താൻ കോഹ്ലിക്ക് ഏഴ് റേറ്റിങ് നൽകുന്നു എന്നാണ് വോൻ പ്രതികരിച്ചത്. ഗിൽക്രിസ്റ്റാവട്ടെ ഒരു പടി കൂടെ കടന്ന് 7.5 റേറ്റിങ്ങാണ് ഇന്ത്യൻ താരത്തിന് നൽകിയത്. ഇരുവരും ചേർന്ന് കോഹ്ലിയെ ട്രോളിയതാണോ എന്നാണിപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്നത്.