പാഠം പഠിച്ചോ?; മുംബൈ രഞ്ജിട്രോഫി ടീമിനൊപ്പം രോഹിത് പരിശീലിച്ചേക്കും

Update: 2025-01-13 18:10 GMT
Editor : safvan rashid | By : Sports Desk
Advertising

മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയേക്കും. ചൊവ്വാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ടീമിനൊപ്പം രോഹിതും പരിശീലിക്കുമെന്നാണ് വിവരം.

ചാമ്പ്യൻസ് ട്രോഫിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിവരികയാണ് രോഹിത്. രഞ്ജി ട്രോഫിയിൽ ജമ്മു&കശ്മീരിനെതിരെ നടക്കുന്ന മത്സരത്തിനായുള്ള മുംബൈ ടീമിനൊപ്പമാണ് രോഹിത് ചേരുക. രോഹിത് രഞ്ജി ട്രോഫി മത്സരം തന്നെ കളിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2015ൽ ഉത്തർപ്രദേശിനെതിരെയാണ് രോഹിത് ഏറ്റവും ഒടുവിൽ രഞ്ജി ട്രോഫി മത്സരം കളിച്ചത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ രോഹിത് ശർമയും വിരാട് കോഹ്‍ലിയും അടക്കമുള്ള താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.

നേരത്തേ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു. സച്ചിനടക്കമുള്ള മുൻ താരങ്ങളുടെ മാതൃക കോഹ്‍ലിയും രോഹിതും അടക്കമുള്ളവർ പിൻപറ്റണമെന്ന് നിരവധി മുതിർന്ന താരങ്ങൾ ഉപദേശിച്ചിരുന്നു. 2012ന് ശേഷം കോഹ്ലി ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റേന്തിയിട്ടില്ല. മുൻനിര ബാറ്റർ ശുഭ്മാൻ ഗിൽ കർണാടകക്കെതിരായ രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News