ദേശീയ ജൂനിയര്‍ കായികമേളക്കുള്ള കേരള ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍

Update: 2017-07-12 07:26 GMT
Editor : admin
Advertising

സംഘത്തിലെ ആരുടെയും ടിക്കറ്റ് റിസര്‍വേഷന്‍ ശരിയായിട്ടില്ല. റെയില്‍വേ അധിക കോച്ച് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കേരള ടീമിന്റെ യാത്ര മു

ദേശീയ ജൂനിയര്‍ കായികമേളക്കുള്ള കേരള ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍. സംഘത്തിലെ ആരുടെയും ടിക്കറ്റ് റിസര്‍വേഷന്‍ ശരിയായിട്ടില്ല. റെയില്‍വേ അധിക കോച്ച് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കേരള ടീമിന്റെ യാത്ര മുടങ്ങും.

Full View

കായിക മേളകള്‍ക്കുള്ള കേരള ടീമിന്റെ യാത്ര പതിവുപോലെ കയ്യാലപ്പുറത്താണ്. ഈ മാസം 20 ന് ഗുജറാത്തിലെ വഡോദരയില്‍ തുടങ്ങുന്ന മീറ്റിന് 17ന് രാവിലെയാണ് പുറപ്പെടേണ്ടത്. കൊച്ചുവേളി - ഇന്‍ഡോര്‍ എക്സ്പ്രസില്‍ ബുക്ക് ചെയ്തെങ്കിലും റിസര്‍വേഷന്‍ ഉറപ്പാകണമെങ്കില്‍ അന്നേദിവസം ചാര്‍ട്ട് തയ്യാറാകുന്നതുവരെ കാത്തിരിക്കേണ്ട നിലയാണ്. ടിക്കറ്റ് ഉറപ്പാക്കിക്കിട്ടാന്‍ മുഖ്യമന്ത്രി, കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും പ്രതീക്ഷയില്ല. അധിക കോച്ച് ഏര്‍പ്പെടുത്തിയാല്‍ മാത്രമേ മുഴുവന്‍ പേര്‍ക്കും യാത്ര ചെയ്യാനാവൂ.

23നുള്ള മടക്കയാത്രക്കുള്ള ടിക്കറ്റും വെയ്റ്റിങ് ലിസ്റ്റിലാണ്. 53 കായിക താരങ്ങളും കോച്ചും ഡോക്ടര്‍മാരുള്‍പ്പെടെ 63 പേരാണ് കേരള സംഘത്തിലുള്ളത്.

Writer - admin

contributor

Editor - admin

contributor

Similar News