സാനിയ - ഹിംഗിസ് സഖ്യം വീണ്ടും ഒന്നിക്കുന്നു

Update: 2017-09-06 16:37 GMT
സാനിയ - ഹിംഗിസ് സഖ്യം വീണ്ടും ഒന്നിക്കുന്നു
Advertising

പന്ത്രണ്ടാം ഡബ്ല്യുടിഎ കിരീടം ലക്ഷ്യമിട്ടാണ് ഇവര്‍ ടെന്നീസ് കോര്‍ട്ടില്‍ ഇറങ്ങുന്നത്.

സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം വീണ്ടും ഒന്നിക്കുന്നു. ഡബ്ല്യൂടിഎ ഫൈനല്‍സിലാണ് ഇരുവരും മത്സരിക്കുക. പന്ത്രണ്ടാം ഡബ്ല്യുടിഎ കിരീടം ലക്ഷ്യമിട്ടാണ് ഇവര്‍ ടെന്നീസ് കോര്‍ട്ടില്‍ ഇറങ്ങുന്നത്.

ഡബ്ല്യുടിഎ ഫൈനൽസ് കിരീടം നിലനിർത്തുകയാണ് ഇന്ത്യ-സ്വിസ് ജോഡിയുടെ ലക്ഷ്യം. ഫൈനല്‍സില്‍ ഇരുവരും രണ്ടാം സീഡാണ്. ഫ്രാന്‍സിന്റെ കരോലിനെ ഗാര്‍സ്യ- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യമാണ് ഒന്നാം സീഡ്. ആദ്യ റൌണ്ടില്‍ ആറാം സീഡ് യുംഗ്ജാന്‍ ചാന്‍- ഹാവോചിങ് ചാന്‍ ടീമിനെയാണ് സാനിയ - ഹിംഗിന്‍സ് സഖ്യത്തിന് നേരിടേണ്ടത്.

കഴിഞ്ഞ ആഗസ്റ്റിലാണ് ഇരുവരും പിരിഞ്ഞത്. ശേഷം ചെക്റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവയ്ക്കൊപ്പമായിരുന്നു സാനിയ. ഇരുവരും പാന്‍ പസഫിക് ഓപ്പണ്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. മാര്‍ട്ടിന ഹിംഗിന്‍സ് തെരഞ്ഞെടുത്തത് അമേരിക്കന്‍ താരം കോക്കോ വാന്‍ഡ്ഗേവയെയായിരുന്നു. തുടര്‍ച്ചയായി 41 മത്സരങ്ങള്‍ ജയിച്ച് റെക്കോര്‍ഡിട്ട സാനിയ-ഹിംഗിന്‍സ് സഖ്യം മുന്ന് ഗ്രാന്‍ഡ് സ്ലാം കിരീടവും 11 ഡബ്ല്യുടിഎ കിരീടങ്ങളും നേടിയിരുന്നു.

Tags:    

Similar News