കൊഹ്‍ലി - ടെണ്ടുല്‍ക്കര്‍ താരതമ്യം നീതിക്ക് നിരക്കാത്തതെന്ന് യുവരാജ്
നൂറ് രാജാന്തര ശതകങ്ങള്‍ എന്ന സച്ചിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ കൊഹ്‍ലിക്ക് കഴിയുമോ എന്ന ചോദ്യത്തിന് 100 ശതകങ്ങള്‍ എന്നത്.....
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‍ലിയാണെന്നും എന്നാല്‍ ടെണ്ടുല്‍ക്കറുമായി കൊഹ്‍ലിയെ താരതമ്യം ചെയ്യുന്നത് നീതിക്ക് നിരക്കാത്തതാണെന്നും മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിങ്. എന്നാല്‍ ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ നിലവാരത്തിലേക്ക് ഉയരാന്‍ കൊഹ്‍ലിക്ക് ഇനിയും ഏറെ ദൂരം താണ്ടാനുണ്ടെന്നും യുവി കൂട്ടിച്ചേര്‍ത്തു. നൂറ് രാജാന്തര ശതകങ്ങള്‍ എന്ന സച്ചിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ കൊഹ്‍ലിക്ക് കഴിയുമോ എന്ന ചോദ്യത്തിന് 100 ശതകങ്ങള്‍ എന്നത് ചെറുതല്ലാത്ത ഒരു നേട്ടമാണെന്നായിരുന്നു യുവിയുടെ മറുപടി.
സച്ചിന്‍ പാജി മികച്ചൊരു കളിക്കാരനായിരുന്നു ഇന്ത്യയുടെ ഒന്നാന്തരം അമ്പാസിഡറും ആ ഗണത്തിലേക്ക് എത്താന്‍ കൊഹ്‍ലിയുടെ ഭാഗത്തു നിന്നും ഇനിയുമേറെ കഠിന പ്രയത്നം അനിവാര്യമാണ്. കൊഹ്‍ലി ഇപ്പോള്‍ മാരകമായ ഫോമിലാണ്. എബി ഡിവില്ലിയേഴ്സിനൊപ്പം ഈ കാലത്തെ മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. അതിനാല്‍ തന്നെ ഇന്ത്യ കണ്ട മികച്ച ക്രിക്കറ്റര്‍മാരിലൊരാളായി കൊഹ്‍ലി മാറുമെന്നു തന്നെയാണ് പ്രതീക്ഷ.