കോച്ച് ബലാത്സംഗം ചെയ്തെന്നാരോപിച്ച് ദേശീയ ഷൂട്ടര്‍ രംഗത്ത്
പാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി മയക്കിയാണ് തന്നെ കോച്ച് ബലാത്സംഗം ചെയ്തതെന്ന് മുന്‍ ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹരിയാന താരം പറഞ്ഞു
കോച്ച് ബലാത്സംഗം ചെയ്തെന്നാരോപിച്ച് ദേശീയ ഷൂട്ടര്‍ രംഗത്ത്. പാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി മയക്കി കോച്ച് ബലാത്സംഗം ചെയ്തെന്നാണ് മുന്‍ ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹരിയാന താരത്തിന്റെ ആരോപണം. ഡല്‍ഹിയില്‍ താന്‍ താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നും ഷൂട്ടര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കോച്ച് തന്നെ വിവാഹം കഴിക്കുമെന്ന് വാക്കു തന്നിരുന്നതായി പരാതിയില്‍ പറയുന്നു. തന്റെ ജന്മദിനത്തിന് താമസസ്ഥലത്തെത്തിയ കോച്ച് പാനീയത്തില്‍ മരുന്ന് കലര്‍ത്തി മയക്കി ബലാത്സംഗ ചെയ്തു. പിന്നീട് വിവാഹ വാഗ്ദാനത്തെ കുറിച്ച് ഓര്മിപ്പിച്ചപ്പോള് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതി പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്പെഷല്‍ കമ്മീഷണറായ എം കെ മീന പറഞ്ഞു.
വൈദ്യപരിശോധനയില്‍ പരാതിക്കാരി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.